Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിജ്‌റ പുതുവർഷാരംഭം; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു; വാര്യാന്ത്യ അവധി കൂടി ചേർന്ന് മൂന്ന് ദിവസം അവധി ദിനങ്ങൾ

ഹിജ്‌റ പുതുവർഷാരംഭം; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു; വാര്യാന്ത്യ അവധി കൂടി ചേർന്ന് മൂന്ന് ദിവസം അവധി ദിനങ്ങൾ

സ്വന്തം ലേഖകൻ

 

ഹിജ്റ വർഷാരംഭത്തെ തുടർന്ന് യുഎഇയിൽ സപ്തംബർ ഒന്നാം തീയ്യതി അവധിയായിരിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി അവധിയായതോടെ വാരാന്ത്യ അവധി ദിനങ്ങൾ കൂടി കൂട്ടിച്ചേർത്ത് മൂന്ന് ദിവസത്തെ അവധി ലഭിക്കും.

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും സ്വാകാര്യ കമ്പനികൾക്കും അന്ന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നാണ് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം തിങ്കളാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്ക് നേരത്തെ തന്നെ ഫെഡറൽ അതോരിറ്റി ഫോർ ഗവൺമെന്റ് ഹ്യുമൺ റിസോഴ്‌സസ് അവധി പ്രഖ്യാപിച്ചിരുന്നു.

മാസപ്പിറവി ദൃശ്യമായതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. യുഎഇ മന്ത്രിസഭാ പ്രമേയം 37 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ നേരത്തെ ഏകീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP