Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദുബായ് മലയാളിയെ തേടി എംബസിയുടെ പേരിൽ തട്ടിപ്പു കോൾ; ഒടിപി ചോദിച്ച് അവർ നിങ്ങളെയും വിളിച്ചേക്കും; കൊറോണാക്കാലത്ത് തട്ടിപ്പുകാർ സജീവം

ദുബായ് മലയാളിയെ തേടി എംബസിയുടെ പേരിൽ തട്ടിപ്പു കോൾ; ഒടിപി ചോദിച്ച് അവർ നിങ്ങളെയും വിളിച്ചേക്കും; കൊറോണാക്കാലത്ത് തട്ടിപ്പുകാർ സജീവം

സ്വന്തം ലേഖകൻ

കൊറോണാ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിനു പ്രവാസികളാണ് ഗർഫ് രാജ്യങ്ങളിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ മറ്റുള്ളവരിൽ നിന്നും പണം തട്ടിയെടുക്കാൻ തട്ടിപ്പു സംഘങ്ങളും രംഗത്തിറങ്ങിയിരിക്കുകയാണ്. ഫോൺ കോൾ തട്ടിപ്പിൽ പെടാതെ ദുബായിലെ ഒരു മലയാളി യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആ യുവാവ് നൽകുന്ന വിവരം ഇങ്ങനെയാണ്:

ഇന്നലെ ചൊവ്വാഴ്ച രാവിലെയാണ് മലയാളി യുവാവിന് ഒരു ഫോൺ കാൾ വന്നത്. എംബസിയിൽ നിന്നാണ് വിളിക്കുന്നത്, ഇംഗ്ലീഷ് ആണോ ഹിന്ദിയിൽ ആണോ നിങ്ങൾക്ക് സംസാരിക്കാൻ കഴിയുക എന്ന് ചോദിച്ചു. ഏതാണേലും കുഴപ്പമില്ല എന്ന് യുവാവ് മറുപടി നൽകി. നിങ്ങളുടെ മൊബൈലിൽ ഒരു ഒടിപി വരും അത് അവർക്ക് പറഞ്ഞു കൊടുക്കണം എന്നായിരുന്നു തട്ടിപ്പു സംഘം ആവശ്യപ്പെട്ടത്. മെയിൽ അല്ലെങ്കിൽ മൊബൈൽ വഴി മെസ്സേജ് വരും. അതുമായി ടിക്കറ്റ് എടുക്കാം എന്നാണല്ലോ ഗവൺമെന്റ് വഴി അറിയാൻ കഴിഞ്ഞത് എന്ന് യുവാവ് മറുപടി നൽകി. ഒടിപി നൽകുന്നതു വഴി നിങ്ങളുടെ ഡീറ്റെയിൽസ് എംബസിയിൽ രജിസ്റ്റർ ആകും. നാട്ടിലേക്കു പോകാനുള്ള ലിസ്റ്റ് തയ്യാറാക്കാനാണ് ഇതെന്നാണ് അപ്പോൾ അവർ നൽകിയ മറുപടി. അവരുടെ സംസാരത്തിൽ നിന്നും പാക്കിസ്ഥാനികളാണെന്നാണ് തോന്നിയത്.

അവരുടെ സംസാരത്തിൽ വിശ്വാസ്യത തോന്നാത്തതിനാൽ, ഒടിപി ഇപ്പോൾ തരാൻ പറ്റില്ല, എംബസിയിലെ എന്റെ സുഹൃത്തിനോട് ചോദിച്ചു കൺഫേം ആക്കി ഞാൻ നിങ്ങളെ തിരിച്ചു വിളിച്ചോളാമെന്നു യുവാവ് പറഞ്ഞു. ഒടിപി തന്നില്ലെങ്കിൽ നിങ്ങളുടെ സിം ബ്ലോക്ക് ആകും എന്നായിരുന്നു അവരുടെ അടുത്ത മറുപടി. എംബസിയും സിമ്മും ആയി യാതൊരു ബന്ധവും ഇല്ലാലോ എന്ന് അവരോടു പറഞ്ഞു യുവാവ് ചൂടാവുകയും വിളിച്ചത് തട്ടിപ്പുകാർ ആണെന്ന് മനസിലാവുകയും ചെയ്തു. ഉടൻ പൊലീസിൽ ചെക്ക് ചെയ്യട്ടെ എന്ന് പറഞ്ഞപ്പോഴേക്കും അവർ കോൾ കട്ടു ചെയ്തു.

+971 56 562 1106 എന്ന നമ്പറിൽ നിന്നുമാണ് അവരുടെ കോൾ വന്നത്. ഈ നമ്പർ ട്രൂ കോളറിൽ നോക്കിയപ്പോൾ പ്രിൻസ് ഹുഡ് വാട്‌സാപ്പ് ഹാക്കേഴ്‌സ് എന്നാണ് കണ്ടത്. ചിലപ്പോൾ ഒടിപി നൽകുന്നതു വഴി മൊബൈൽ ഹാക്ക് ചെയ്ത് അവർക്കു പല വിലപ്പെട്ട ഇൻഫർമേഷനുകളും എടുക്കാൻ കഴിയും.

ഒരു പക്ഷെ, നാട്ടിൽ പോകാൻ അഞ്ചു പൈസ പോലും കയ്യിൽ ഇല്ലാതെ കടംവാങ്ങിയ പൈസയുമായി ടിക്കറ്റ് എടുക്കാൻ കാത്തിരിക്കുന്നവർ ഇന്ന് ഗൾഫിൽ ഉള്ളപ്പോൾ ആണ് ഇത്തരം ഫോൺകോളുകൾ എത്തുന്നത്. എംബസിയിൽനിന്നും കറക്റ്റ് ആയി എങ്ങനെയാണ് നാട്ടിലേക്കു പോകാനുള്ള കൺഫേം മെസ്സേജ് വരുന്നതെന്ന് അറിയാത്തവർ തട്ടിപ്പിൽ പെട്ടു പോകാനും സാധ്യതയുണ്ട്. അതിനാൽ, തട്ടിപ്പുകാർ പെരുകുന്ന ഇക്കാലത്ത് കരുതലെടുത്ത് ഇരിക്കുവാനാണ് ഈ മലയാളി യുവാവ് പ്രവാസികളോട് നിർദ്ദേശിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP