Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൊകേരി സൗഹൃദ കൂട്ടായ്മ ചാർട്ടർ വിമാനം 26ന്

മൊകേരി സൗഹൃദ കൂട്ടായ്മ ചാർട്ടർ വിമാനം 26ന്

സ്വന്തം ലേഖകൻ

ദുബൈ: മൊകേരി- യു.എ.ഇ സൗഹ്യദ കൂട്ടായ്മ ജൂൺ 26ന് രാവിലെ റാസൽ ഖൈമയിൽ നിന്ന്-കണ്ണൂരിലെക്ക് സ്‌പെയ്‌സ് ജെറ്റിന്റെ ചാർട്ടർ വിമാനം ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഇതിനായി 175 യാത്രക്കാരെയാണ് തെരഞ്ഞടുത്തിട്ടുള്ളത്. യുഎഇയിൽ താമസിക്കുന്ന മൊകേരി (കണ്ണൂർ) പഞ്ചായത്തിലെ ഗർഭിണികളും രോഗികളുമായ ആളുകളെ നാട്ടിലെത്തിക്കുക എന്ന ഉദ്യേശത്തോടെയാണ് ഒന്നാമത്തെ സർവ്വീസിന് രൂപം നൽകിയിട്ടുള്ളതെന്ന് പ്രസിഡണ്ട് പി വി സലീമും' ജന. സെക്ര. നൗഫൽ മൊകേരിയും അറിയിച്ചു.

ആറ് വർഷമായി യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പഞ്ചായത്ത് കൂട്ടായ്മ നാട്ടിലും ഗൾഫിലുമായി ഒട്ടെറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മലബാറിൽ നിന്ന് ഒരു പഞ്ചായത്തിലേക്ക് ചാർട്ടർ വിമാന സൗകര്യപ്പെടുത്തുന്നതും ഇതാദ്യമാണന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് നൗഫൽ മൊകേരി: +971 50 131 6293

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP