Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഏഴു സ്ഥാപനങ്ങൾക്ക് പിഴ; അഞ്ചു സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്; പരിശോധന കർശനമാക്കി യുഎഇ

കോവിഡ് നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച ഏഴു സ്ഥാപനങ്ങൾക്ക് പിഴ; അഞ്ചു സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്; പരിശോധന കർശനമാക്കി യുഎഇ

സ്വന്തം ലേഖകൻ

കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി യു.എ.ഇ. മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച കഫെ ദുബൈ ഇക്കോണമി അധികൃതർ ഇടപെട്ട് പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു. അബുദാബിയിലും റാസൽ ഖൈമയിലും വിവാഹ പാർട്ടികൾ സംഘടിപ്പിച്ചതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു.

ദുബായ് ഇക്കോണമിയുടെ കമേഴ്‌സ്യൽ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ സംഘം കഴിഞ്ഞദിവസം 673 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മാർക്കറ്റുകൾ, കമേഴ്‌സ്യൽ സെന്ററുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ദുബായ് ടൂറിസവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കഫേയിൽ നിയമലംഘനം കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ഇവിടെ ഉപഭോക്താക്കൾ ഇരുന്നത്. പാട്ട് പാടിയയാൾ മാസ്‌ക് ധരിച്ചിരുന്നില്ല. 660 സ്ഥാപനങ്ങൾ മുൻകരുതൽ നിർദ്ദേശം കൃത്യമായി പാലിക്കുന്നതായും കണ്ടെത്തി.

ഇന്റർനാഷനൽ സിറ്റി, ബദാ എന്നിവിടങ്ങളിലെ ചെറുകിട സ്ഥാപനങ്ങൾ, ഗ്രോസറി, റെഡിമെയ്ഡ് ഷോപ്പ്, കെട്ടിടനിർമ്മാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയിലാണ് പ്രധാനമായും നിയമലംഘനം കണ്ടെത്തിയത്. സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്‌ക് ധരിക്കാതിരിക്കൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ കുറ്റകൃത്യങ്ങൾ.

സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം ഉൾപ്പെടുത്തിയ സ്റ്റിക്കറുകൾ പതിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. നിയമലംഘനം കണ്ടെത്തുന്നവർ ദുബൈ കൺസ്യൂമർ ആപ്പ് വഴിയും 600545555 എന്ന നമ്പർ വഴിയും വിവരം അറിയിക്കണം. consumerrights.ae വെബ്‌സൈറ്റിലും പരാതി സമർപ്പിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP