Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ ബസിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി അബുദബി പൊലീസ്; നിയമലംഘകർക്ക് ഇനി 1000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റും ശിക്ഷ.

സ്‌കൂൾ ബസിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി അബുദബി പൊലീസ്; നിയമലംഘകർക്ക് ഇനി 1000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റും ശിക്ഷ.

സ്വന്തം ലേഖകൻ

അബുദാബി: സ്‌കൂൾ ബസിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ ഇരട്ടിയാക്കി വർധിപ്പിച്ചു. 1000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ. നേരത്തെ 500 ദിർഹമും 6 ബ്ലാക്ക് പോയിന്റുമായിരുന്നു.

നിയമലംഘകരുടെ എണ്ണം കൂടിയതാണ് ശിക്ഷ കടുപ്പിക്കാൻ പ്രേരകം. 'ബി റോഡ് സെയ്ഫ്' ക്യാംപെയിന്റെ ഭാഗമായി അബുദാബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോപ്പ് അടയാളത്തിൽ ക്യാമറ സ്ഥാപിച്ചാണ് നിയമലംഘകരെ പിടികൂടുന്നതെന്നും പൊലീസ് ഓർമിപ്പിച്ചു. 7705 ബസുകളിലും ഘട്ടം ഘട്ടമായി ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികളെ കയറ്റാനും ഇറക്കാനുമായി വാഹനം നിർത്തുമ്പോൾ സ്റ്റോപ്പ് അടയാളം പ്രദർശിപ്പിക്കാത്ത സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമായിരിക്കും ശിക്ഷ. ബസിൽനിന്ന് 5 മീറ്റർ അകലെയാണ് മറ്റു വാഹനങ്ങൾ നിർത്തിയിടേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP