Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എമിറേറ്റ്‌സ് ഇന്ത്യയിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തുന്നു; കൊച്ചിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്ന് വീതവും ദിവസേന സർവീസുകൾ

എമിറേറ്റ്‌സ് ഇന്ത്യയിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തുന്നു; കൊച്ചിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒന്ന് വീതവും ദിവസേന സർവീസുകൾ

സ്വന്തം ലേഖകൻ

ജൂലൈ 12 മുതൽ 16 വരെ ഉള്ള തീയതികളിൽ യുഎഇലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനും ഇന്ത്യയിൽ ഉള്ള യു എ ഇ നിവാസികളെ തിരികെ എത്തിക്കാനായി എമിറേറ്റ്‌സ് സ്‌പെഷ്യൽ സർവീസുകൾ നടത്തുന്നു. കൊച്ചിയിലേക്ക് ദിവസേന രണ്ടു സർവീസുകളും തിരുവനന്തപുരത്തേക്ക് ദിവസേന ഒരു സർവീസുമാണ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവ കൂടാതെ ഉള്ള സർവീസുകൾ ചുവടെ:

ബെംഗളൂരു - ദിവസേന രണ്ട് സർവീസുകൾ
ഡൽഹി - ദിവസേന രണ്ട് സർവീസുകൾ
മുംബൈ - ദിവസേന മൂന്ന് സർവീസുകൾ

ബെംഗളുരുവിലേക്കും മുംബൈയിലേക്കും ഉള്ള സർവീസുകൾ അതത് സംസ്ഥാനങ്ങളുടെ അനുമതികൾക്കു ആപേക്ഷിതമാണ്. ദുബായിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഈ സർവീസുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

ഇന്ത്യയിൽ നിന്നും ദുബായിലേക്ക് ഈ സർവീസുകൾ ഇന്ത്യയിൽ ഇപ്പോഴുള്ള യു എ ഇ പൗരന്മാർക്കും നിവാസികൾക്കും മാത്രമേ ഉപയോഗിക്കാനാവു. ഇതിനായി ദുബായ് നിവാസികൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA) അനുമതി മുൻകൂർ ആയി വാങ്ങേണ്ടതാണ്. യു എ ഇ ഇലെ മറ്റ് എമിറേറ്റുകളിലെ നിവാസികൾ ICA അനുമതി വാങ്ങേണ്ടതാണ്.

ഇന്ത്യയിൽ നിന്നും ദുബായിലേക്ക് ഉള്ള എല്ലാ യാത്രക്കാരും ഇന്ത്യൻ ഗവണ്മെന്റ് അംഗീകാരമുള്ള ലാബിൽ നിന്നും ലഭിച്ച RT -PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വക്കേണ്ടതാണ്. യാത്ര ചെയ്യുന്ന തീയതിൽ നിന്നും പരമാവധി 96 മണിക്കൂർ മുൻപ് വരെ മാത്രം ലഭിച്ച സെർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP