Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരീക്ഷണം വിജയകരം; കോവിഡ് രോഗികളെ മണത്തു കണ്ടുപിടിക്കാൻ വിമാനത്താവളത്തിൽ ഇനി നായകളും; നായകളെ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യരാജ്യമായി യുഎഇ

പരീക്ഷണം വിജയകരം; കോവിഡ് രോഗികളെ മണത്തു കണ്ടുപിടിക്കാൻ വിമാനത്താവളത്തിൽ ഇനി നായകളും; നായകളെ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യരാജ്യമായി യുഎഇ

സ്വന്തം ലേഖകൻ

യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ കൊറോണാ ബാധിതരെ കണ്ടെത്താനുള്ള ഡ്യൂട്ടിയിൽ ഇനി നായകളും ഉണ്ടാകും. യാത്രക്കാരിൽ കോവിഡ് രോഗമുള്ളവരെ കണ്ടെത്താൻ പൊലീസ് നായ്ക്കളെ ഉപയോഗിക്കുന്ന പരീക്ഷണം വിജയകരമായതോടെയാണ് നായകളെയും ഡ്യൂട്ടിക്ക് ഇറക്കുന്നത്. ഗന്ധം തിരിച്ചറിയാനുള്ള നായ്ക്കളുടെ ഘ്രാണശക്തിയാണ് ഈ പരിശോധനയിൽ ഉപയോഗിക്കുന്നത്. ഈ പരീക്ഷണം നടത്തുന്ന ലോകത്തിലെ ആദ്യരാജ്യമാണ് യു.എ.ഇ.

യാത്രക്കാരുടെ കക്ഷത്തിൽനിന്ന് എടുത്ത സാമ്പിളുകളിലെ ഗന്ധം അടിസ്ഥാനമാക്കിയാണ് നായ്ക്കൾ കോവിഡ് നിർണയം നടത്തുന്നത്. ദിവസങ്ങളായുള്ള പഠനങ്ങൾക്കും യോഗങ്ങൾക്കും ശിൽപശാലകൾക്കും ശേഷമാണ് യു.എ.ഇ പ്രായോഗിക മാർഗത്തിലേക്കിറങ്ങിയത്. മറ്റു രാജ്യങ്ങളിലെ വിദഗ്ധരുടെ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുന്നത്. പൊലീസ് പട്രോളിങ്ങിനും മാളുകൾ, ഇവന്റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും നായ്ക്കളെ ഉപയോഗിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP