Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലങ്ങും വിലങ്ങും നിരത്തിൽ കുതിച്ചു പാഞ്ഞ് ഡെലിവറി ബോയ്‌സ്; അപകട നിരക്ക് വർധിക്കുമ്പോൾ വലയൊരുക്കി ഷാർജ ട്രാഫിക് പൊലീസ്

തലങ്ങും വിലങ്ങും നിരത്തിൽ കുതിച്ചു പാഞ്ഞ് ഡെലിവറി ബോയ്‌സ്; അപകട നിരക്ക് വർധിക്കുമ്പോൾ വലയൊരുക്കി ഷാർജ ട്രാഫിക് പൊലീസ്

സ്വന്തം ലേഖകൻ

ഡെലിവറി ബോയ്‌സിന്റെ അമിത വേഗതയിൽ പൊറുതി മുട്ടി ഷാർജ. നഗരത്തിലൂടെ തലങ്ങും വിലങ്ങും നിയന്ത്രണങ്ങളില്ലാതെ ഓടുന്ന ഇക്കൂട്ടർ വരുത്തി വെക്കുന്ന അപകടങ്ങളും ഗതാഗത കുരുക്കുകളും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ അമിത വേഗതയ്ക്ക് തടയിടാൻ ഒരുങ്ങിയിരിക്കുകയാണ് ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്‌മെന്റ്. ഇവരുടെ നേതൃത്വത്തിൽ നഗരത്തിലെ പ്രധാന പാതകളിലടക്കം നിരീക്ഷണം ശക്തമാക്കി.

ഡെലിവറി ബോയ്‌സിന്റെ അമിത വേഗതയ്‌ക്കെതിരെ ഒട്ടേറെ പരാതികൾ പൊലീസിനു ലഭിക്കുന്നുണ്ട്. ബൈക്ക് യാത്രികർക്കായി പൊലീസ് സഹകരണത്തോടെ ഷാർജ മുനിസിപ്പാലിറ്റി ബോധവൽക്കരണവും ആരംഭിച്ചു. കൈപ്പുസ്തകങ്ങളും മറ്റും വിതരണം ചെയ്തു. ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലാത്തവർ പോലും ഡെലിവറി ബോയ്‌സായി ജോലി ചെയ്യുന്നുണ്ടെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരക്കാരെ ജോലിക്കു നിയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്നു വ്യക്തമാക്കി.

ഭക്ഷണം എത്രയും പെട്ടെന്ന് എത്തിക്കാനുള്ള തിരക്കിൽ സ്പീഡ് ട്രാക്കിലൂടെയും മറ്റും പായുന്നത് പലപ്പോഴും അപകടകാരണമാകുന്നു. ഓവർടേക്ക് ചെയ്യുന്നതിലടക്കം പലരും ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. ഡെലിവറി ബോയ്‌സായി ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അപകടമുണ്ടാക്കുന്നതിൽ ആഡംബര ബൈക്കുകളും പിന്നിലല്ല. ചെറിയ അപകടങ്ങളിൽ പോലും ബൈക്ക് യാത്രികർക്ക് ഗുരുതര പരുക്കേൽക്കാൻ സാധ്യതയേറെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP