Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോകവെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് യുഎഇയിൽ മരിച്ചു; അപകടത്തിൽ മരിച്ചതുകൊച്ചി സ്വദേശിനി

ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോകവെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് യുഎഇയിൽ മരിച്ചു; അപകടത്തിൽ മരിച്ചതുകൊച്ചി സ്വദേശിനി

സ്വന്തം ലേഖകൻ

അബൂദബി:യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കൊച്ചി സ്വദേശിയായ ടിന്റു പോൾ(36) ആണ് മരിച്ചത്.

മെയ് മൂന്നിന് ഈദ് അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോകവെ അപകടത്തിൽ പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ ജബൽ ജെയ്സ് മലനിരകൾക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണംവിട്ട് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കാറിൽ, ടിന്റു പോളും ഭർത്താവ് കൃപ ശങ്കർ, ഇവരുടെ മക്കളായ കൃതിൻ ശങ്കർ(10), ആദിൻ ശങ്കർ, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിനെ റാസൽഖൈമയിലെ അൽ സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് മരിക്കുന്നത്.

റാസൽഖൈമയിലെ അൽ ഹംറ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ടിന്റു പോൾ. വാഹനത്തിൽ കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്രൈവർ ഉൾപെടെ കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാർക്കും ഗുരുതരമായ പരിക്കുകളുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ സഖർ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. നിയമ നടപടികൾക്കായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറിയതായി റാസൽഖൈമ പൊലീസ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP