Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് നാട്ടിലേക്ക് വിമാനം കയറാനിരിക്കെ മരണമെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിൽ; മരണപ്പെട്ടത് ചാവക്കാട് സ്വദേശി നിയാസ്

ഇന്ന് നാട്ടിലേക്ക് വിമാനം കയറാനിരിക്കെ മരണമെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിൽ; മരണപ്പെട്ടത് ചാവക്കാട് സ്വദേശി നിയാസ്

സ്വന്തം ലേഖകൻ

ദുബായ്: ഇന്ന് നാട്ടിലേക്ക് വിമാനം കയറാനിരിക്കെ ഹൃദയാഘാതം സംഭവിച്ച് മലയാളി യുവാവ് മരിച്ചു. ചാവക്കാട് ഒരുമനയൂർ കൊളങ്ങരകത്ത് ആളുരകായിൽ നിയാസാണ് (42) മരിച്ചത്. വാഹനം ഓടിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള സാധനങ്ങൾ വാങ്ങുവാൻ വാഹനവുമായി പുറത്തിറങ്ങി സിഗ്‌നലിന്റെ അടുത്തെത്തിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

സിഗ്നൽ മാറിയിട്ടും വാഹനം അനങ്ങാത്തതിനെ തുടർന്ന് വഴി ബ്ലോക്കാവുകയും തുടർന്ന് പൊലീസ് എത്തി കാർ തുറന്നു നോക്കിയപ്പോൾ നിയാസ് മരിച്ചതായി കാണപ്പെടുകയും ആയിരുന്നു. ഇന്ന് രാത്രിയിൽ എമിറേറ്റ്‌സ് വിമാനത്തിൽ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇപ്പോൾ ചേറ്റുവയിലാണ് താമസം. ദുബായ് സബീൽ പാലസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നിഷിദ. മക്കൾ: മുഹമ്മദ്, സബാഹ്, ഫാത്തിമ, മറിയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP