Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിലേക്ക് തിരിച്ചെത്തുന്നവർ ശ്രദ്ധിക്കാൻ കാര്യങ്ങളേറെ; ക്വാറന്റീൻ നിബന്ധനകൾ പുറത്തു വിട്ട് ദുബായ് ടൂറിസം വകുപ്പ്; നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിലേക്ക് തിരിച്ചെത്തുന്നവർ ശ്രദ്ധിക്കാൻ കാര്യങ്ങളേറെ; ക്വാറന്റീൻ നിബന്ധനകൾ പുറത്തു വിട്ട് ദുബായ് ടൂറിസം വകുപ്പ്; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ദുബായിൽ തിരിച്ചെത്തുന്നവർ പാലിക്കേണ്ട ക്വാറന്റീൻ നിബന്ധനകൾ ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ടു. വീട്, ഹോട്ടൽ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് താമസിക്കാം. ഈ രണ്ടു സ്ഥലങ്ങളിലും ശ്രദ്ധിക്കുകയും നിർബന്ധമായും പാലിക്കുകയും വേണ്ട നിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്ക് സ്വന്തം ചെലവിൽ ഹോട്ടൽ മുറി ഉപയോഗിക്കാം. ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്‌സൈറ്റിൽ ലഭ്യമാണ്.

തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. വിമാനത്താവളത്തിൽ അവർക്ക് നൽകിയ നിർദ്ദേശങ്ങൾ പാലിക്കണമെന്നും COVID-19 DXB ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചു. യാത്രക്കാർ പതിവ് ഇമിഗ്രേഷൻ, ബാഗേജ് പിക്കപ്പ് നടപടിക്രമങ്ങളിലൂടെ കടന്നുപോകും. മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യത്തിൽ നിബന്ധനകളുണ്ട്. ഗതാഗതം യാത്രക്കാർ തന്നെ സംഘടിപ്പിക്കണം. സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്.

ഹോം ക്വാറന്റീനു വേണ്ടിയുള്ള അപേക്ഷകൾ കൃത്യമായി പരിശോധിക്കും. തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ ഹോട്ടൽ ബുക്കിങ് ആവശ്യമാണ്. തിരിച്ചെത്തുന്നവർ  പരിശോധനയ്ക്കും വിധേയരാകണം. ക്വാറന്റീൻ കാലയളവിൽ മുറിക്കുള്ളിൽ തന്നെ കഴിയണം. മൊബൈൽ ആപ്ലിക്കേഷൻ വഴി ടെലി ഡോക്ടർ സേവനം 24 മണിക്കൂറും ലഭ്യമാകും. മുറികൾ വൃത്തിയാക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്. ആവശ്യാനുസരണം ഫെയ്‌സ് മാസ്‌കും കയ്യുറകളും ധരിക്കേണ്ടിവരും. ആരോഗ്യസ്ഥിതി മാറുകയാണെങ്കിൽ, ഹോട്ടൽ അധികൃതർ ദുബായ് ഹെൽത്ത് അഥോറിറ്റിയെ അറിയിക്കും, അവർ ആവശ്യമായ നടപടി സ്വീകരിക്കും.

യുഎഇ താമസ വിസയുള്ള രണ്ടു ലക്ഷം പേരാണ് ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യുഎഇയിൽ തിരിച്ചുവരാനുള്ളതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

താമസസ്ഥലത്തെ ക്വാറന്റീൻ
താമസസ്ഥലത്ത് പ്രത്യേകമുറിയും ബാത്ത്‌റൂമും ഉള്ളവർക്കുമാത്രമേ ഹോം ക്വാറന്റീൻ അനുവദിക്കൂ. യാത്രക്കാരന്റെ ആരോഗ്യനില തൃപ്തികരമല്ലെങ്കിൽ ഹോം ക്വാറന്റീൻ അനുവദിക്കില്ല. വീട്ടിൽ ഗുരുതരാവസ്ഥയിലുള്ള ആരും ഉണ്ടാവരുതെന്നും നിർദേശമുണ്ട്.

ഈ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും ഹോം ക്വാറന്റീനും ഹോട്ടൽ ക്വാറന്റീനും തീരുമാനിക്കുക. അടിയന്തര സാഹചര്യമുണ്ടായാൽ 800342 എന്ന നമ്പറിൽ വിളിച്ച് ഡി.എച്ച്.എ അധികൃതരെ വിവരം ധരിപ്പിക്കണം. 997 എന്ന നമ്പറിൽ വിളിച്ചാൽ ആംബുലൻസുമായി ബന്ധപ്പെടാം. വളരെ അത്യാവശ്യമായി പുറത്തിറങ്ങേണ്ടിവന്നാൽ സർജിക്കൽ മാസ്‌ക് ധരിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടിഷ്യൂ ഉപയോഗിക്കുകയും ഇത് കൃത്യമായി നിർമ്മാർജനം ചെയ്യുകയും വേണം. ഭക്ഷണവസ്തുക്കൾ നേരിട്ട് നൽകാതെ റൂമിന്റെ വാതിൽക്കൽ വെക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഹോട്ടൽ ക്വാറന്റീൻ
ക്വാറന്റീൻ കാലാവധി കഴിയാതെ പുറത്തിറങ്ങരുത്. ആരോഗ്യനില മോശമായാൽ ഹോട്ടൽ അധികൃതർ ദുബൈ ഹെൽത്ത് അഥോറിറ്റിയെ വിവരം അറിയിക്കുകയും ആവശ്യമായ നടപടികളെടുക്കുകയും ചെയ്യും. വിമാനത്താവളത്തിൽനിന്ന് ഹോട്ടലിലേക്കുള്ള യാത്ര സ്വയം ഏർപ്പെടുത്തണം. റൂമുകൾ വൃത്തിയായി സൂക്ഷിക്കണം. ക്വാറന്റീനിൽ കഴിയുന്നവർക്ക് മൊബൈൽ ആപ്പിലൂടെ 24 മണിക്കൂറും ഡോക്ടറുടെ ടെലി സേവനം ലഭ്യമാവും. 14 ദിവസത്തിനുശേഷം ചെക്കൗട്ട് ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP