Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായിൽ നിന്നും നാട്ടിലേക്ക് വരുന്നവരുടെ പരിശോധന പൂർത്തിയായി; ആർക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം

ദുബായിൽ നിന്നും നാട്ടിലേക്ക് വരുന്നവരുടെ പരിശോധന പൂർത്തിയായി; ആർക്കും കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം

സ്വന്തം ലേഖകൻ

ദുബായ്: നാട്ടിലേക്ക് പുറപ്പെടാനായി ദുബായ് വിമാനത്താവളത്തിൽ എത്തിയ 177 യാത്രക്കാരുടെയും റാപ്പിഡ് കോവിഡ് പരിശോധന പൂർത്തിയായി. ഇവരിൽ ആർക്കും തന്നെ കോവിഡ് ഇല്ല എന്ന് പരിശോധനയിൽ വ്യക്തമായി. ദുബായ് ആരോഗ്യ അഥോറിറ്റിയുടെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. യാത്ര ചെയ്യാൻ സുരക്ഷിതർ എന്ന് സൂചിപ്പിക്കുന്ന സീൽ പതിപ്പിച്ച പാസ്‌പോർട്ടുകളുമായി യാത്രക്കാർ തുടർ നടപടി ക്രമങ്ങൾക്കായി നീങ്ങിത്തുടങ്ങി.

പരിശോധന പൂർത്തിയാക്കി ദുബായ് ആരോഗ്യ അഥോറിറ്റി സംഘം വിമാനത്താവളം വിട്ടു. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുലിന്റെ നേതൃത്വത്തിലെ സംഘം സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നേതൃത്വം നൽകി വിമാനത്താവളത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP