Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബായ് വഴി കുവൈറ്റിൽ എത്താമോ? അനുഭവം അറിയുക

ദുബായ് വഴി കുവൈറ്റിൽ എത്താമോ?  അനുഭവം അറിയുക

സ്വന്തം ലേഖകൻ

മലയാളികൾ പലരും ദുബായ് വഴി കുവൈത്തിൽ എത്തിത്തുടങ്ങിയെങ്കിലും ചിലർക്ക് ഇപ്പോഴും ഇതിൽ അവ്യക്തത തുടരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട്ട് നിന്ന് ദുബായ് വഴി കുവൈത്തിൽ എത്തിയ സാമൂഹിക പ്രവർത്തകൻ അസീസ് തിക്കോടി പറയുന്നത് കേൾക്കാം...

നാട്ടിൽ നിന്ന് പുറപ്പെടും മുൻപ്

ദുബായിലേക്ക് സന്ദർശക വീസയെടുക്കണം. പാസ്‌പോർട്ടിൽ 6 മാസത്തെ കാലാവധിയുണ്ടെങ്കിലേ വീസ ലഭിക്കുകയുള്ളൂ. കുവൈത്തിലെ ഇഖാമ സാധുതയുള്ളതാണെന്നും ഉറപ്പുവരുത്തണം. 2019 സെപ്റ്റംബർ 1ന് ശേഷം കുവൈത്തിൽ നിന്ന് നാട്ടിൽ എത്തിയവരായിരിക്കണം. അതിനു മുൻപ് വന്നവരാണെങ്കിൽ കുവൈത്തിൽ പ്രവേശനം ലഭിക്കില്ല. ദുബായ് സന്ദർശക വീസ ഏതെങ്കിലും ട്രാവൽ എജൻസി മുഖേന ലഭ്യമാകും. അതിന് ശേഷം ഐസിഎംആർ അംഗീകാരമുള്ള കേന്ദ്രത്തിൽനിന്ന് പിസിആർ കോവിഡ് പരിശോധന നടത്തണം. കോവിഡ് മുക്തമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം വിമാന ടിക്കറ്റെടുത്ത് 96 മണിക്കൂറിനകം ദുബായിൽ എത്തണം.

ദുബായിൽ എത്തിയാൽ

ദുബായ് വിമാനത്താവളത്തിൽ നടത്തുന്ന പരിശോധനയിൽ കോവിഡ്- നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല. 14 ദിവസം ദുബായിലോ, ഷാർജയിലോ, അജ്മാനിലോ താമസിക്കാം. ഹോട്ടലിൽ തന്നെ താമസിക്കണം എന്ന് നിർബന്ധമില്ല. അബുദാബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണങ്ങളുണ്ട്. 15-ാം ദിവസം ദുബായിൽനിന്ന് പിസിആർ പരിശോധന നടത്തണം. 12 മണിക്കൂറിനകം പരിശോധാനഫലം ലഭിക്കണം. തുടർന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റെടുക്കാം. അതിന് സിവിൽ ഐഡി സാധുതയുള്ളതായിരിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP