Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സമ്മർ കാമ്പുകളും പാർക്കുകളും ഉൾപ്പെടെ ദുബായിലെ ഉല്ലാസ കേന്ദ്രങ്ങളും സജീവമാകുന്നു; കർശന നിയന്ത്രണങ്ങളോടെ ഇളവുകൾ ആസ്വദിക്കാൻ അവസരം

സമ്മർ കാമ്പുകളും പാർക്കുകളും ഉൾപ്പെടെ ദുബായിലെ ഉല്ലാസ കേന്ദ്രങ്ങളും സജീവമാകുന്നു; കർശന നിയന്ത്രണങ്ങളോടെ ഇളവുകൾ ആസ്വദിക്കാൻ അവസരം

സ്വന്തം ലേഖകൻ

കോവിഡ് നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി സമ്മർ കാമ്പുകളും പാർക്കുകളും ഉൾപ്പെടെ ദുബായിലെ ഉല്ലാസ കേന്ദ്രങ്ങളും പ്രവർത്തനം ആരംഭിച്ചു. ഹോട്ടലുകളിലെയും മാളുകളിലെയും സ്പാ, മസാജ് സെന്ററുകൾ എന്നിവയുടെയും പ്രവർത്തനം പുനരാരംഭിച്ചു. ഗ്രേഡ് എ, ബി പട്ടികയിൽപ്പെട്ട സ്പാ, സലൂൺ തുടങ്ങിയവയ്ക്കും പ്രവർത്തനാനുമതി നൽകി. നഴ്‌സറികൾക്ക് ഒഴികെ സമ്മർ ക്യാംപുകൾ സംഘടിപ്പിക്കാൻ അനുമതി നൽകി.

സ്‌കൂളുകൾ, ഹോട്ടലുകൾ, സ്പോർട്സ് ക്ലബുകൾ, ജിംനേഷ്യം, ലൈബ്രറികൾ, ആർട് സെന്ററുകൾ എന്നിവ സമ്മർ ക്യാംപുകൾ നടത്താറുണ്ട്. സ്റ്റീം റൂം, സോന, ഐസ് റൂം, ജാക്കുസി, ഹോട്ട്ബാത്ത്, മൊറോക്കൻ ബാത്ത്, ടർക്കിഷ് ഹമ്മാം എന്നിവയ്ക്ക് അനുമതിയില്ല. സന്ദർശകർ മാസ്‌കുകൾ ധരിക്കുകയും അകലം പാലിക്കുകയും വേണം.

നിയന്ത്രണങ്ങൾ നീക്കിയതോടെ ഫൺ ഫെയറുകൾ, റൈഡുകൾ, ഇൻഡോർ സാഹസിക വിനോദങ്ങൾ, വെർച്വൽ റിയാലിറ്റി ഉല്ലാസങ്ങൾ, പഠന-ഉല്ലാസ പരിപാടികൾ തുടങ്ങിയവ പുനരാരംഭിച്ചു. അതേസമയം ഇതോടനുബന്ധിച്ച് വിരുന്നുകൾ, ഒത്തുചേരലുകൾ എന്നിവ അനുവദിക്കില്ല. കൊച്ചുകുട്ടികൾക്കുള്ള ഉല്ലാസ കേന്ദ്രങ്ങൾ ഉടൻ തുറക്കില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP