Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബൈ ഗവൺമെന്റിന്റെ കീഴിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മൂന്ന് മാസം ശമ്പളത്തോടെ പ്രസവാവധി; മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ

ദുബൈ ഗവൺമെന്റിന്റെ കീഴിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മൂന്ന് മാസം ശമ്പളത്തോടെ പ്രസവാവധി; മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ

ദുബയ്: ദുബൈ ഗവൺമെന്റിന്റെ കീഴിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മൂന്ന് മാസം ശമ്പളോത്തോടെ പ്രസവാവധി ലഭിക്കുന്ന നിയമം മാർച്ച് ഒന്ന് മുതൽ ്പ്രാബല്യത്തിൽ വരും. ദുബയ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ റാഷിദാണ് പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.

3 മാസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും വനിതാ ജീവനക്കാർക്ക് നവജാത ശിശുക്കളെ പരിചരിക്കാൻ പുതിയ നിയമ പ്രകാരം ലഭിക്കുക. നിലവിൽ 2 മാസത്തെ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് ലഭിക്കുന്നത്. കൂടാതെ ഒരു മാസത്തെ വേതനം ഇല്ലാത്ത അവധിയും ലഭിച്ചിരുന്നു.

അബുദാബി, ഷാർജ എമിറേറ്റുകൾ നേരത്തെ തന്നെ പ്രസവാവധി ദീർഘിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.സെപ്റ്റംബറിൽ അബൂദബിയിലെ സർക്കാർ ജീവനക്കാരികൾക്ക് ശമ്പളത്തോടു കൂടിയ മൂന്നു മാസ പ്രസവാവധി നൽകുന്നതായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചു. കുഞ്ഞിന് ഒരു വയസാകും വരെ രണ്ടു മണിക്കൂർ നേരത്തേ ജോലി സ്ഥലത്തു നിന്നു പോകാനും സ്വദേശി വനിതകൾക്ക് അനുമതിയുണ്ട്. പ്രസവം നടന്ന് മൂന്നു ദിവസം കുഞ്ഞിന്റെ പിതാവിനും അവധി ലഭിക്കും.

മൂന്നു മാസം ശമ്പളത്തോടെയും ഒരു മാസം ശമ്പളമില്ലാത്തതുമായി 120 ദിവസം അവധിയാണ് ഷാർജയിൽ. ചില സ്വകാര്യ കമ്പനികളും ജീവനക്കാരികളുടെ പ്രസവാവധി വർധിപ്പിച്ചു നൽകിയിട്ടുണ്ട്.

ലിംഗ നീതി സമിതി അധ്യക്ഷ ശൈഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനറെ നേതൃത്വത്തിൽ നിയോഗിച്ച സമിതി സമർപ്പിച്ച ശിപാർശകൾ പരിഗണിച്ചാണ് മൂന്നു മാസ പ്രസവാവധി നൽകാൻ യു എ ഇയിൽ നിയമഭേദഗതിക്ക് നടപടി ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP