Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ ഇനി സന്ദർശക വിസാ കാലാവധി നീട്ടില്ല; ടൂറിസ്റ്റ്, വിസിറ്റിങ് വിസകളുടെ ഫീസ് നിരക്കിലും വൻ വർദ്ധനവ്

യുഎഇയിൽ ഇനി സന്ദർശക വിസാ കാലാവധി നീട്ടില്ല; ടൂറിസ്റ്റ്, വിസിറ്റിങ് വിസകളുടെ ഫീസ് നിരക്കിലും വൻ വർദ്ധനവ്

ദുബൈ: യുഎഇയിൽ സന്ദർശക വിസ നിയമത്തിൽ അഴിച്ചുപണി. ഇനി മുതൽ രാജ്യത്തേക്ക് മുപ്പത് ദിവസത്തെ വിസയിൽ വരുന്നവർക്ക് നല്കിയിരുന്ന വിസ കാലാവധി നീട്ടാനുള്ള അവസരം ഇനി മുതൽ ഉണ്ടാകില്ല. ഇതോടെ ടൂറിസ്റ്റ്, സന്ദർശക വിസകളുടെ കാലാവധി 10 ദിവസം മുതൽ ഒരു മാസം വരെ നീട്ടി നൽകുന്ന രീതി അവസാനിച്ചിരിക്കുകയാണ്.

കൂടാതെ ടൂറിസ്റ്റ്, സന്ദർശക വിസ നിരക്കുകൾ  വർധിപ്പിച്ചു. ടൂറിസ്റ്റ് വിസകളുടെ നിരക്ക് 250 ദിർഹം (ഏകദേശം 4200 രൂപ) ആയും സന്ദർശക വിസയുടെ ഫീസ് 350 ദിർഹം (5900 രൂപ) ആയും വർധിപ്പിച്ചു.സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്കുള്ള ഫീസ് നേരത്തെ 210 ദിർഹം (3500 രൂപ) ആയിരുന്നു. ഇതാണ് ഇപ്പോൾ 250 ദിർഹമായി കൂടിയത്. മൾട്ടിപിൾ എൻട്രി ടൂറിസ്റ്റ് വിസകളുടെ ഫീസ് നിരക്ക് 350 ദിർഹമാണിപ്പോൾ.

യുഎഇയിലെ താമസക്കാർക്ക് സ്‌പോൺസർ ചെയ്യാവുന്ന സന്ദർശക വിസയുടെ ഫീസ് നിരക്കും വർധിപ്പിച്ചിട്ടുണ്ട്. ഒരു മാസ ക്കാലാവധിയുള്ള സന്ദർശക വിസയ്ക്ക് 350 ദിർഹമാണ് പുതുക്കിയ നിരക്ക്. സന്ദർശക വിസയ്ക്ക് മുൻകരുതൽ ഡെപ്പോസിറ്റും ആവശ്യമാണ്. നേരത്തെ സന്ദർശക വിസയ്ക്ക് 300 ദിർഹമായിരുന്നു (5000 രൂപ) ഈടാക്കിയിരുന്നത്.

മൂന്ന് മാസത്തേക്കുള്ള (90 ദിവസം) സന്ദർശക വിസയ്ക്ക് 790 ദിർഹമാണ് (13250 രൂപ) പുതുക്കിയ നിരക്ക്. 660 ദിർഹം (11060 രൂപ) ആയിരുന്നു നേരത്തെയുള്ള ഫീസ്. കാലാവധി നീട്ടിനൽകുന്ന സമ്പ്രദായം നിർത്തലാക്കിയതോടെ ഇനി 30, 90 ദിവസങ്ങൾക്കുള്ള രണ്ട് തരം സന്ദർശക വിസകളെ ലഭിക്കൂ.

ഷാർജയിലും മറ്റും നേരത്തെ തന്നെ ഒരു മാസത്തേക്കുകൂടി നീട്ടലും ഗ്രേസ് പിരീഡും നിർത്തിയിരുന്നെങ്കിലും ദുബൈയിൽ അടുത്തകാലം വരെ ഇത് തുടർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP