Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലാവധി തീരും മുമ്പ് തൊഴിൽ കരാർ റദ്ദാക്കിയാൽ തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് മന്ത്രാലയം; ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് സംബന്ധിച്ച് നിബന്ധനകൾ പുറപ്പെടുവിച്ചു

കാലാവധി തീരും മുമ്പ് തൊഴിൽ കരാർ റദ്ദാക്കിയാൽ തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് മന്ത്രാലയം; ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് സംബന്ധിച്ച് നിബന്ധനകൾ പുറപ്പെടുവിച്ചു

ദുബായ്: കാലാവധി തീരും മുമ്പ് തൊഴിൽ കരാർ റദ്ദാക്കിയാൽ തൊഴിലാളിക്ക് തൊഴിലുടമ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകണമെന്ന് ലേബർ മിനിസ്ട്രി. സമയപരിധി നിശ്ചയിച്ചു രൂപപ്പെടുത്തിയ കരാറുകൾ തക്ക നഷ്ടപരിഹാരം നൽകണമെന്നാണ് മന്ത്രാലയം നിഷ്‌ക്കർഷിച്ചിരിക്കുന്നത്. തൊഴിലുടമയോ തൊഴിലാളികയോ ഏകപക്ഷീയമായി കരാർ റദ്ദാക്കുകയാണെങ്കിൽ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണം.

ഒരു മാസത്തെ വേതനം മുതൽ മൂന്നു മാസത്തെ വേതനം വരെ ഇക്കാര്യത്തിൽ സേവനാനുകൂലൃം നൽണമെന്നാണു വ്യവസ്ഥയെന്നു മന്ത്രാലയ അധികൃതർ അറിയിച്ചു. രണ്ടുവർഷത്തെ കാലാവധിയാണു മന്ത്രാലയം അംഗീകരിക്കുന്ന കരാറുകൾക്കുണ്ടാവുക. തൊഴിലാളിയും സ്‌പോൺസറും നിശ്ചയിച്ച കാലാവധിയെത്തിയാൽ കരാറുകൾ അസാധുവാകും. ഈ കരാർ പുതുക്കുന്നില്ലെങ്കിലും നിർദിഷ്ട ആനുകൂലൃം നൽകിയാകണം തൊഴിൽ ബന്ധം അവസാനിപ്പിക്കേണ്ടത്. കാലാവധിയുള്ള കാലത്തു കരാർ റദ്ദാക്കുകയാണെങ്കിലും ഇതേ ക്രമം പാലിക്കണം.

അതേസമയം ആനുകൂല്യങ്ങൾ നൽകുന്നതു സംബന്ധിച്ചോ കരാർപ്രക്രിയകളിൽ നിയമാനുസൃതമല്ലാത്ത അവ്യക്തതയോ നിലനിൽക്കുന്നുണ്ടെങ്കിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം മന്ത്രാലത്തിന്റേതായിരിക്കും. തൊഴിൽ ബന്ധം വിച്ഛേദിക്കപ്പെടുന്ന തരത്തിലുള്ള പെരുമാറ്റം തൊഴിലാളിയിൽനിന്നുണ്ടായാലും സ്‌പോൺസർക്കു തൊഴിൽ കരാർ റദ്ദാക്കാനാകും. തൊഴിലുടമയെ കയ്യേറ്റം ചെയ്യുക എന്നതുൾപ്പെടെ, തൊഴിൽ നിയമത്തിലെ 120-ാം അനുഛേദത്തിൽ ഇത്തരം നിയമലംഘനങ്ങൾ പ്രതിപാദിക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP