Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായമായവരുടെയും ശാരിരിക വൈകല്യമുള്ളവരുടെയും വിസാ നടപടി ഇനി വേഗത്തിൽ; പ്രത്യേക സംവിധാനവുമായി ദുബായ്

പ്രായമായവരുടെയും ശാരിരിക വൈകല്യമുള്ളവരുടെയും വിസാ നടപടി ഇനി വേഗത്തിൽ; പ്രത്യേക സംവിധാനവുമായി ദുബായ്

പ്രായമായവരുടെയും ശാരീരിക വൈകല്യമുള്ളവരുടെയും വിസ നടപടികൾ കൂടുതൽ വേഗത്തിൽ പൂർത്തീകരിക്കാനുള്ള സംവിധാനം ദുബൈ താമസകുടിയേറ്റ വകുപ്പ് വിപുലപ്പെടുത്തി. അംഗ വൈകല്യമുള്ളവർ, അന്ധർ, പ്രായമുള്ളവർ തുടങ്ങിയവരുടെ താമസ രേഖകൾ ശരിയാക്കാനാണ് ഇവർക്ക് മാത്രമായി പ്രത്യേക ഓഫീസ് തുറന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മുഖ്യകാര്യാലയത്തിൽ ഇതിനായി പ്രത്യേക ഓഫീസ് തുറന്നു.


വികലാംഗർ, കാഴ്ച ഇല്ലാത്തവർ, വയോധികർ തുടങ്ങിയവർക്കെല്ലാം ഈ സംവിധാനം പ്രയോജനപ്പെടുത്താം. താമസ കുടിയേറ്റ വകുപ്പ് ഓഫീസിൽ എത്തുന്ന ഇത്തരക്കാർ 800 5111 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മതി. വീൽ ചെയറുമായി എമിഗ്രേഷൻ മെഡിക്കൽ വിഭാഗം ഇവർക്കു സമീപം എത്തും. അർഹതയുള്ള അപേക്ഷകളുടെ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തീകരിച്ച് മടങ്ങാനുമാകും. ശാരീരിക വൈകല്യമുള്ളവർക്ക് ദുബായ് വിമാനത്താവളങ്ങളിൽ പ്രത്യേക സഞ്ചാര പാത നിലവിലുണ്ട്. പാസ്‌പോർട്ട് ചെക്കിങ് പവിലിയന് പുറമേ ഇത്തരക്കാർക്കായി പ്രത്യേക ഇഗേറ്റുകളും സ്മാർടുഗേറ്റുകളും ദുബായ് വിമാനത്താവളങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.

മാനുഷിക പരിഗണന വിഭാഗത്തിലുള്ളവരുടെ ഈ വിസാ നടപടികൾക്ക് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയാണ് ഉത്തരവ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP