Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാമത് ബിൻ മൂസ സമ്മർ സോക്കർ ടൂർണ്ണമെന്റ് ആർ.ടി.സി ദുബൈ ജേതാക്കളായി

രണ്ടാമത് ബിൻ മൂസ സമ്മർ സോക്കർ ടൂർണ്ണമെന്റ് ആർ.ടി.സി ദുബൈ ജേതാക്കളായി

സ്വന്തം ലേഖകൻ

ദുബായ്: പ്രവാസലോകത്തെ ഫുഡ്‌ബോൾ പ്രേമികൾക്ക് ഗ്രഹാതുരമായ ഫുഡ്ബാൾ വിരുന്നൊരുകി ബിൻ മൂസ ഗ്രൂപ്പ് യു.എ.ഇ സംഘടിപ്പിച്ച രണ്ടാമത് ബിൻ മൂസ സമ്മർ സോക്കർ ട്ടൂർണ്ണമെന്റ് ആർ.ടി.സി ദുബൈ ജേതാക്കളായി. ഇന്ത്യയിലെ പ്രഗൽഭരായ കളിക്കാരെ അണിനിരത്തികൊണ്ട് യു.എ.ഇ ലെ പ്രഗൽഭരായ 24 ട്ടീമുകൾ പങ്കെടുത്ത് നടന്ന ആവേഷകരമായ മൽസരത്തിൽ തുല്യ ശക്തികളായ കൈരളി എഫ്.സി യും ആർ.ടി.സി ദുബായും തമ്മിൽ നടന്ന ഒന്നാം സെമി ഫൈനലിൽ കൈരളി എഫ്.സി യെ തകർത്ത് ആർ.ടി.സി ദുബൈ കലാശപോരാട്ടത്തിന് ഇടം നേടി.

രണ്ടാം സെമി ഫൈനലിൽ വമ്പന്മാരെ മലർത്തി അടിച്ച് വന്ന എഫ്.ജെ കരീബിയൻസും അബു ഹൈൽ യുനൈറ്റഡും മാറ്റുരച്ചപ്പോൾ കരുത്തരായ എഫ്.ജെ കരീബിയൻസിനെ മറികടന്ന് അബു ഹൈൽ യുനൈറ്റഡ് കലാശപോരാട്ടത്തിന് അർഹരായി.

കലാശപോരാട്ടത്തിൽ ചടുല നീക്കങ്ങളും ബുള്ളറ്റ് ഷോട്ടുകളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചപ്പോൾ മൽസരം സമനിലയിൽ കലാശിച്ചു. തുടർന്ന് നടന്ന ടൈ-ബ്രേകറിൽ അബു ഹൈൽ യുനൈറ്റഡിന്റെ കിക്ക് നസീബ് കൈകളിൽ ഒതുക്കി ആർ.ടി.സി ദുബൈ ചാമ്പ്യന്മാരായി. ടൂർണമെന്റ് ജേതാകൾകുള്ള ട്രോഫിയും ക്യാഷ് അവാർഡും അജ്മാസ് ബഷീർ നൽകി. റണ്ണേർസ്സ് അപ്പിനുള്ള ട്ട്രോഫി അബീർ അൽനൂർ ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ നസീഫ് നൽകി ഫസ്റ്റ് റണ്ണർ അപ്പിനുള്ള ട്രോഫി മൻസൂർ മുത്തേടത്ത് കൈമാറി. ടൂർണമെന്റിലെ ഫസ്റ്റ് റണ്ണർ അപ്പ് ആയിഎഫ്.ജെ കരീബിയൻസും സെകന്റ് റണ്ണർ അപ്പ് കൈരളി എഫ്.സിയും നേടി.

ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ആർ.ടി.സി ദുബൈയുടെ ഹർഷാദും ബെസ്റ്റ് കീപർ ആയി ആർ.ടി.സി ദുബൈ യുടെ നസീബും ബെസ്റ്റ് ഡിഫഡർ ആയി അബു ഹൈൽ യുനൈറ്റഡിന്റെ സഊദും അർഹരായി. ദേര എഫ്.സി ഷഫീഖ്, ബാസിത്ത് , ഫൈസൽ ഷുഹൈബ്, മരക്കാർ ഹാജി,മുൻ ഫുട്‌ബോൾ താരം ഹമീദ് എന്നിവർ നേത്രത്ത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP