Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

അബുദാബി മുഷിരിഫ് മാളിൽ ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച 'ടാലന്റോളജി- 2020': വിജയികളെ പ്രഖ്യാപിച്ചു

അബുദാബി മുഷിരിഫ് മാളിൽ ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച 'ടാലന്റോളജി- 2020': വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

അബുദാബി : പ്രവാസി കളിലെ കലാ വാസനയെ പ്രോത്സാഹിപ്പിക്കു വാനായി അബുദാബി മുഷിരിഫ് മാളിൽ ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച 'ടാലന്റോളജി- 2020' മത്സര വിജയികളെ പ്രഖ്യാ പിച്ചു. വിവിധ വിഭാഗക്കാർക്കായി സംഘടിപ്പിച്ച 'ടാലന്റോളജി' യിൽ കുട്ടികളുടെ വിഭാഗത്തിൽ പീറ്റർ ആന്റണി വിലേഗസ്സ് റോസില്ല (ഫിലിപ്പിനോ), മുതിർന്നവരുടെ വിഭാഗത്തിൽ സൂര്യ ബദ്രിനാഥ് (ഇന്ത്യ) എന്നി വർ വിജയികളായി. ലെബനീസ് സംഗീതജ്ഞൻ ക്രിസ് ഫേഡ് മുഖ്യഅതിഥി ആയിരുന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ ഉദ്യോഗസ്ഥർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

തുടർന്ന് സമ്മാനാർഹരുടെ പ്രകടന ങ്ങളും അരങ്ങേറി. ആയിരക്കണക്കിന് കലാ പ്രതിഭ കൾ മാറ്റുരച്ച മൽസങ്ങളിൽ നിന്നുമാണ് ഫൈനൽ മൽസരത്തിലെ 12 പേരെ കണ്ടെത്തിയത്. വിജയി കൾക്ക് 5000 ദിർഹവും ബാക്കിയുള്ളവർക്ക് 1000 ദിർഹം വീതവും സമ്മാ നിച്ചു. വിവിധ നാടു കളിൽ നിന്നുള്ള പ്രതിഭകൾക്ക് കലാപ്രകടനത്തിന് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ മുഷിരിഫ് മാൾ സംഘടിപ്പിച്ചു വരുന്ന വാർഷിക മെഗാ മേളയാണ് 'ടാലന്റോളജി' എന്ന് മാനേജർ അരവിന്ദ് രവി പാലോട് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP