Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹ്രസ്വ സന്ദർശനത്തിനെത്തിയ കെ. പി. ഹക്കീം ഹാജിക്ക് അബുദാബിയിൽ സ്വീകരണം നൽകി

ഹ്രസ്വ സന്ദർശനത്തിനെത്തിയ കെ. പി. ഹക്കീം ഹാജിക്ക് അബുദാബിയിൽ സ്വീകരണം നൽകി

അബുദാബി : സ്വകാര്യ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ പഴയ കാല പ്രവാസി യും കല്യാശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസി ഡണ്ടും കണ്ണ പുരം മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷറ റും പാപ്പിനി ശ്ശേരി റേഞ്ച് സിക്ര ട്ടറി യും മദ്രസ്സാ മാനേജ് മെന്റ് സംസ്ഥാന കൗൺസിലറും കൂടിയായ കെ. പി. ഹക്കീം ഹാജിക്ക് അബുദാബിയിൽ സ്വീകരണം നൽകി. കെ-കണ്ണപുരം കെ. എം. സി. സി. യും കണ്ണപുരം മഹൽ പ്രവാസി കൂട്ടായ്മ പെരുമ യും സംയു ക്ത മായി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച സ്വീകരണ യോഗ ത്തിൽ എം. ടി. ഹംസ അദ്ധ്യക്ഷത വഹിച്ചു. 

കെ. എം. സി. സി. സംസ്ഥാന സിക്രട്ടറി ഇ. ടി. എം. സുനീർ, ഹംസ നടുവിൽ, ശറഫുദ്ധീൻ കുപ്പം, മഹ്റൂഫ് ദാരിമി, കെ. പി. അബ്ദുൽ അസീസ്, പി. കെ. പി. അബൂ ബക്കർ, സുബൈർ മൊയ്തീൻ, ടി. പി. മുഹമ്മദ് ഫായിസ്, റിയാസ് തുടങ്ങി യവർ പ്രസംഗിച്ചു. പി. കെ. മുഹമ്മദ് അമീൻ സ്വാഗതവും പി. കെ. അഷ്റഫ് നന്ദിയും പറഞ്ഞു. കെ. എം. സി. സി. യുടെ യും പെരുമ യുടെ യും സ്‌നേഹോപ ഹാരങ്ങൾ അദ്ദേഹ ത്തിന് സമ്മാനിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP