Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടക്കേ മലബാറിലെ മുസ്ലിം വിവാഹ വേദിയുടെ പ്രൗഡി വിളിച്ചോതുന്ന വരികളുമായി സംഗീത ആൽബമിറക്കി പ്രവാസികൾ; അബുദബിയിലെ സോങ് ലവ് ഗ്രൂപ്പിറക്കിയ സരിഗമ രാഗം വൈറലാകുമ്പോൾ

വടക്കേ മലബാറിലെ മുസ്ലിം വിവാഹ വേദിയുടെ പ്രൗഡി വിളിച്ചോതുന്ന വരികളുമായി സംഗീത ആൽബമിറക്കി പ്രവാസികൾ; അബുദബിയിലെ സോങ് ലവ് ഗ്രൂപ്പിറക്കിയ സരിഗമ രാഗം വൈറലാകുമ്പോൾ

അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച് അബുദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ 'സരിഗമ രാഗം' എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതിക്കുന്നു. മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് 'സരിഗമരാഗം'.

സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത 'ഇനിയെന്ന് കാണും ' എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ 'സരിഗമരാഗം... തകധിമി മേളം....' എന്ന് തുടങ്ങുന്ന കല്യാണപ്പാട്ട്. വടക്കേ മലബാറി ലെ മുസ്ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.

മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമരാഗം എന്ന ഈ ഗാനം ഗൾഫിൽ അടക്കം നിരവധി വേദി കളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഗായിക രഹ്ന തന്റേതായ ശൈലിയിൽ അവതരിപ്പിച്ചു വരുന്നു. രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്‌കാര ത്തിന്റെ പ്രത്യേകതയാണ്.

സോംഗ് ലവ് ഗ്രൂപ്പിന്റെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളിപ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്‌സ്‌ക്യൂറ തളിപ്പറമ്പ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP