Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

'കേന്ദ്ര കേരള സർക്കാരിന്റെ പ്രവസികളോടുള്ള നിരുത്തരപരമായ സമീപനം തിരുത്തണം: സെയിൽസ്മാൻ അസ്സോസിയേഷൻ

'കേന്ദ്ര കേരള സർക്കാരിന്റെ പ്രവസികളോടുള്ള നിരുത്തരപരമായ സമീപനം തിരുത്തണം: സെയിൽസ്മാൻ അസ്സോസിയേഷൻ

സ്വന്തം ലേഖകൻ

ദുബൈ: ഗൾഫ് ജി.സി.സി അടക്കമുള്ള നാടുകളിൽ മലയാളികളുടെ മരണ നിരക്ക് വർധിക്കുമ്പോഴും പ്രവാസികളോട് ഉള്ള കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. അതു പോലെ സംസ്ഥാന സർക്കാരിന്റെ ഒളിച്ചു കളി അവസാനിപ്പിക്കണം എന്ന് കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസ്സോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആസിഫ് അലി പാടലടുക്ക, ചേംബർ ഓഫ് കൊമേഴ്സ് കാസറഗോഡ് ജില്ലാ സെക്രട്ടറിയും സെയിൽസ്മാൻ അസ്സോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഫത്താഹ് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിലവിൽ കോവിഡ് ബാധിച്ചു വിവിധ ഗൾഫ് നാടുകളിൽ മരിച്ച മലയാളികളുടെ എണ്ണം 226 ആയി ഉയരുകയും ഒരുപാട് പേർ തൊഴിൽ നഷ്ടപ്പെട്ട് അക്കമഡേഷൻ, ഫുഡ്ഡ് പണം പോലും ഇല്ലാതെ എംബസി രജിസ്റ്റർ ചെയ്തു നാടണയാൻ കാത്തിരിക്കുന്നു. വന്ദേ മാതരം മിഷൻ ഒച്ചിന്റെ വേഗത ആണ്. പ്രവാസികളായ സാധാരണക്കാരോട് അമിതായ ചാർജ് ഈ അവസരത്തിൽ ഈടാക്കരുത്.

നിർധനരായ ആളുകളെ മടങ്ങി വരവ് ' ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് 'ഉപയോഗിച്ച് സൗജ്യന്മായി യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തയ്യാറാവണം. പ്രവാസി പ്രശ്നം പരിഹാരം വേഗത്തിൽ ആവാൻ വിദേശമന്ത്രി കെ. മുരളീധരൻ ഈ കാര്യം ഗൗരവത്തിൽ എടുക്കണം. കേരളം ഭരിക്കുന്ന എൽ.ഡി എഫ് സംസ്ഥാന സർക്കാർ അതിനു വേണ്ടി പരിശ്രമം നടത്തേണ്ടി ഇരിക്കുന്നു. 'ഇരുപത് എംപിമാർ 'ശബ്ദം' ഉയർത്തണം. 'മുഴുവൻ പ്രവാസി സംഘടനകൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. ഗൾഫിൽ മരണ പെട്ട കുടുംബത്തിന് കേന്ദ്ര, സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണം. 'തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസം പദ്ധതികൾ അടക്കം ചർച്ചകൾ ചെയ്യണം. അതു പോലെ തന്നെ വിസാ കാലാവധിയുമായി ബന്ധപ്പെട്ട പുതിയ നിബന്ധന കേന്ദ്ര സർക്കാർ പിൻവലിക്കണം. ജൂൺ ഒന്നിന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോളിലാണ് ഇത് സംബന്ധമായ നിർദ്ദേശമുള്ളത്.

Stories you may Like

കോവിഡ് 19, പശ്ചാത്തലത്തിൽ വിസ, കാലാവധി തീർന്നവരെപ്പോലും ഡിസംബർ വരെ സ്വീകരിക്കാൻ തയ്യാറാണെന്നു മിക്ക, ഗൾഫ് രാജ്യങ്ങളും അറിയിച്ചിരിക്കെയാണ്. നാട്ടിലെത്തിയ പ്രവാസികൾ പലരും 'ലോക്ഡൗൺ 'കാരണം തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നവരാണ്. പലർക്കും ആ കാരണത്താൽ ജോലി നഷ്ടപെടുന്ന അവസ്ഥകൾ ഉണ്ടാവും. അങ്ങനെ സംഭവിച്ചാൽ തൊഴിൽ നൽകേണ്ട ഉത്തരവാദിത്തം ഭരിക്കുന്ന സർക്കാരിനു തന്നെ ആയിരിക്കും. അതുകൊണ്ട് 'കേന്ദ്ര, കേരള സർക്കാരിന്റെ പ്രവസികളോടുള്ള നിരുത്തരപരമായ സമീപനം തിരുത്തണം' എന്ന്, 'അല്ലെങ്കിൽ ലക്ഷ കണക്കിന് വരുന്ന പ്രവാസി കുടുംബങ്ങൾ വിവിധ കൂട്ടായ്മകൾ, സംഘടന, രാഷ്ട്രീയ പാർട്ടികളടക്കം ഒരുമിച്ചുള്ള പ്രക്ഷോഭങ്ങൾ ജനാധിപത്യ സമര പരിപാടികൾക്കു തുടക്കം കുറിക്കും എന്ന് കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫത്താഹ്, സംസ്ഥാന ജനറൽ സെക്രട്ടറി ആസിഫ് അലി പാടലടുക്ക എന്നിവർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP