Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാവിയിലേക്ക് വെളിച്ചം വീശാൻ കരിയർ ജേർണി ഷാർജയിൽ; സംവദിക്കാനെത്തുന്നത് പ്രമുഖർ; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പങ്കെടുക്കാം

ഭാവിയിലേക്ക് വെളിച്ചം വീശാൻ കരിയർ ജേർണി ഷാർജയിൽ; സംവദിക്കാനെത്തുന്നത് പ്രമുഖർ; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പങ്കെടുക്കാം

യുഎഇയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളകളിലൊന്നായ കരിയർ ജേർണിയുടെ രണ്ടാം പതിപ്പിന് വേദിയൊരുക്കി ഷാർജ. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈക്രോടെക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് 'കരിയർ ജേർണി 2019' എന്നു പേരിട്ടിരിക്കുന്ന വിദ്യാഭ്യാസ മേള നടക്കുന്നത്. ഇന്ത്യയിലെ പ്രശസ്തരായ എഴുത്തുകാരും പ്രാസംഗികരും വിദ്യാഭ്യാസ സ്ഥാപനങ്ങളും അണിനിരക്കുന്ന കരിയർ ജേർണി ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്കും പ്രൊഫഷനലുകൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ ഉപകാരപ്രദമായ വിവിധപരിപാടികളാണ് കരിയർ ജേർണിയിൽ ഒരുക്കിയിട്ടുള്ളത്.

'ഹാഫ് ഗേൾഫ്രന്റ്', 'ടു സ്റ്റേറ്റ്‌സ്', 'ഫൈവ് പോയിന്റ്‌റ് സംവൺ' തുടങ്ങിയ ബെസ്റ്റ് സെല്ലറുകളിലൂടെ ലോകസാഹിത്യത്തിനു സുപരിചിതനായ എഴുത്തുകാരൻ ചേതൻ ഭഗത് വിദ്യാർത്ഥികളുമായി സംവദിക്കാനെത്തുന്നുണ്ട്. 'ഹൗ ടു ബി സൂപ്പർ അച്ചീവർ' എന്ന സെഷനിലൂടെ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തും. സാഹിത്യത്തിന്റെയും എഴുത്തിന്റെയും ലോകത്തെക്കുറിച്ച് അക്ഷരപ്രേമികളായ പ്രവാസികൾക്ക് ചേതൻ ഭഗത്തിൽ നിന്നു നേരിട്ടു കേൾക്കാം. അതോടൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഗേൾ ഇന്റൂം 105 ഒപ്പിട്ടു വാങ്ങാനും അവസരമുണ്ടാവും.

തികഞ്ഞ ആത്മവിശ്വാസത്തോടെ ഭാവിയെ നേരിടാൻ കുട്ടികളെ സജ്ജമാക്കുന്ന മോട്ടിവേഷൻ സെഷനുകൾ കരിയർ ജേർണിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. യുഎഇയിലെ ഏറ്റവും ബുദ്ധിശാലിയായ വിദ്യാർത്ഥികളെ കണ്ടെത്തുന്ന 'അറേബ്യൻ ജീനിയസ്' സെഷനുമായി ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ്, ഗൂഗിൾ ബോയ് എന്നറിയപ്പെടുന്ന കൗടില്യ പണ്ഡിറ്റ് എന്നിവർ വിവിധ സെഷനുകളിൽ സംവദിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് മാസ്റ്റർ കൗടില്യയുമായി ആശയവിനിമയം നടത്താനും രണ്ടു ദിവസങ്ങളിലും അവസരമുണ്ടാവും. വിടി ബൽറാം എംഎൽഎ, മാധ്യമപ്രവർത്തകൻ ഡോ.അരുൺകുമാർ, ഡോ.ഖാലിദ് അൽ ഖാജ തുടങ്ങിയവരുമായി സംവദിക്കാനും സംശയനിവാരണത്തിനും അവസരമുണ്ട്.

ഉന്നതവിദ്യാഭ്യാസ രഗത്തെ പ്രവണതകളെക്കുറിച്ചും നൂതന കോഴ്‌സുകളെക്കുറിച്ചും വിശദമായ ചർച്ചകൾ അടങ്ങുന്ന പത്തിലേറെ സെമിനാറുകൾക്ക് കരിയർ ജേർണി വേദിയാവും. പത്താം ക്ലാസിനും പ്ലസ് ടുവിനും ശേഷം ഏതു കോഴ്‌സ് തെരഞ്ഞെടുക്കണം, സാധ്യതകൾ എന്തൊക്കെയാണ്, ജോലി എങ്ങനെ നേടാം എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ച് ഈ സെമിനാറുകളിലൂടെ കൂടുതലറിയാം. അഭിരുചികൾ കണ്ടെത്താൻ സൈക്കോമെട്രിക് ടെസ്റ്റ്, പ്രവേശന പരീക്ഷകളുടെ മോക്ക് ടെസ്റ്റുകൾ, പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന 150 ൽ പരം മേഖലകൾ ഉൾകൊള്ളുന്ന പുസ്തകം, നിരവധി പ്രമുഖ സ്ഥാപന അധികാരികളുമായി നേരിട്ടുള്ള ആശയ വിനിമയം എന്നിവയ്‌ക്കെല്ലാമുള്ള മികച്ച വേദിയാണ് കരിയർ ജേർണി.

പ്രവാസി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഭാവി വഴികളെക്കുറിച്ച് മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച അവസരമാവും കരിയർ ജേർണിയെന്ന് പരിപാടിയുടെ സംഘാടകനായ മൈക്രോടെക് ചെയർമാൻ ഷിബു.കെ. മുഹമ്മദ് പറഞ്ഞു. നാട്ടിൽ പഠിക്കുന്ന മക്കളുടെ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചും അവർക്ക് പുതിയ വഴികളെക്കുറിച്ച് പറഞ്ഞുകൊടുക്കാനും സാധാരണപ്രവാസി രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന അറിവുകൾ മേള പങ്കുവയ്ക്കും. സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവർക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങളും അതിനെക്കുറിച്ചുള്ള അറിവും ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് തീർത്തും സൗജന്യമായി ഇത്തരമൊരു വലിയ മേള ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു പതിറ്റാണ്ടിലേറെയായി വിദ്യഭ്യാസ സേവനരംഗത്തെ സജീവ സാന്നിധ്യമാണ് തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൈക്രോടെക് ഗ്രൂപ്പ്.

ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ വച്ചാണ് കരിയർ ജേർണി 2019 നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 0557256074 എന്ന നമ്പരിലേക്ക് വിളിക്കാം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP