Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണയുടെ ഭീകര താണ്ഡവത്തിൽ അടിപതറിയ ജിവിതങ്ങൾക്ക്, പരിശുദ്ധ റമദാന്റെ പുണ്യനാളുകളിൽ ഒ എൻ സി പി കൈത്താങ്ങായി

കൊറോണയുടെ ഭീകര താണ്ഡവത്തിൽ അടിപതറിയ ജിവിതങ്ങൾക്ക്, പരിശുദ്ധ റമദാന്റെ പുണ്യനാളുകളിൽ ഒ എൻ സി പി കൈത്താങ്ങായി

സ്വന്തം ലേഖകൻ

സ്വർണ്ണ വ്യാപാര രംഗത്ത് കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന മലബാർ ഗോൾഡും, നേമ ടെക്‌നിക്കൽ സർവ്വീസസ് എന്ന ബിസിനസ്സ് സ്ഥാപനവുമായി. കൈകോർത്തു കൊണ്ട് പ്രവാസ മേഖലയിൽ ദുരിതമനുഭവിക്കുന്ന നിരവധി ആളുകൾക്ക് ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൽ പീപ്പിൾസിന്റെ ആഭിമുഖ്യത്തിൽ എല്ലാവിധ കോവിഡ് മാനദണ്ഢങ്ങളും പാലിച്ച് ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് വിതരണം നടത്തി.

ഓവർസീസ് എൻ സി പി യുടെ ദേശീയ അദ്ധ്യക്ഷൻ ശ്രീ. ബാബു ഫ്രാൻസിസ്, ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി, യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് രവി കൊമ്മേരി. സെക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ, വൈസ് പ്രസിഡന്റ് ബാബു ലത്തീഫ്, അംഗങ്ങളായ കൃഷ്ണൻ ഗുരുവായൂർ, തോമസ് മുണ്ടൻപിള്ളി, എന്നിവരും, നേമ ടക്കനിക്കൽ സർവ്വീസസ് മാനേജിങ് ഡയരക്ടർ ശ്രീ ഷാജുവും പങ്കെടുത്തു.

അശരണർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി, കാരുണ്യത്തിന്റെ സ്‌നേഹനിലാവായി പരിശുദ്ധ റമദാന്റെ പുണ്യനാളുകളിൽ വിശുദ്ധിയുടെ, മോക്ഷത്തിന്റെ പുതുവെളിച്ചം തേടി വ്രതാനുഷ്ഠാനങ്ങുളും. പ്രാർത്ഥനകളുമായി കഴിയുന്ന നിരാലംബർക്കു മുന്നിൽ കാരുണ്യക്കടലായി മാറിയ മലബാർ ഗോൾഡിന്റെ മേനേജ്‌മെന്റിനും അതിന്റെ മുഴുവൻ അംഗങ്ങൾക്കും, കൂടാതെ നേമ ടക്കനിക്കൽ സർവ്വീസസ് മാനേജിങ് ഡയരക്ടർ ശ്രീ ഷാജുവിനും ഓവർസീസ് നാഷണലിസ്റ്റ് കൾച്ചറൽ പീപ്പിൾസിന്റെ പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങളും കടപ്പാടും രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP