Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിൽ ഒ എൻ സി പി യുഎഇ ചാപ്റ്ററിൽ ആഘോഷം

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിൽ ഒ എൻ സി പി യുഎഇ ചാപ്റ്ററിൽ ആഘോഷം

സ്വന്തം ലേഖകൻ

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വമ്പിച്ച ഭൂരിപക്ഷത്തോടെയുള്ള തിരിച്ചുവരവിനെ സ്വാഗതം ചെയ്തുകൊണ്ട് എൻ സി പി ഓവർസീസ് സെല്ലിന്റെ ദേശീയ അദ്ധ്യക്ഷനോടൊപ്പം യു എ ഇ ചാപ്റ്റർ ഭാരവാഹികൾ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവയ്ച്ചു.

അതിലുപരി ഇടതു പക്ഷത്തിന്റെ ഭാഗമായി എൻ സി പി യുടെ സ്ഥാനാർത്ഥികളായി മത്സരിച്ച തോമസ് കെ തോമസ്, എ കെ ശശീന്ദ്രൻ. എന്നീ ജനനായകർ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ച് കേരള നിയമസഭയുടെ ഭാഗമായതിലും യു എ.ഇ ഘടകം പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി നാടിന്റെ വികസന ക്കുതിപ്പിൽ ശക്തമായ മാതൃകയായിരിക്കുമെന്നും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും, സംരക്ഷണത്തിന്റേയും, പുത്തൻ മാതൃകകൾ കൊണ്ട് കേരള ജനതയ്ക്ക് എന്നും ഒരു കൈത്താങ്ങായിരിക്കുമെന്നും ഭാരവാഹികൾ അഭിപ്രായപ്പട്ടു. വിജയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികൾക്കും, വോട്ടു ചെയ്ത എല്ലാ നല്ലവരായ വോട്ടർമാർക്കും കമ്മറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

എൻ സി പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ . ബാബു ഫ്രാൻസിസ്.ഒ, യു.എ.ഇ പ്രസിഡന്റ് രവി കൊമ്മേരി, ജന.സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റ് അഡ്വ. ബാബു ലത്തീഫ്, കമ്മറ്റി അംഗങ്ങളായ കൃഷ്ണൻ ഗുരുവായൂർ, തോമസ് മുണ്ടൻപിള്ളി തുടങ്ങി വർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP