Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

അബുദാബി അനന്തപുരം നോൺ റസിഡന്റ്സ് അസ്സോസ്സിയേഷൻ ഓണം ആഘോഷിച്ചു

അബുദാബി അനന്തപുരം നോൺ റസിഡന്റ്സ് അസ്സോസ്സിയേഷൻ ഓണം ആഘോഷിച്ചു

സ്വന്തം ലേഖകൻ

അബുദാബി : തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ 'അനന്തപുരം നോൺ റസിഡന്റ്സ് അസ്സോസ്സിയേഷൻ (അനോര)' വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ ഒരുക്കിയ ആഘോഷ പരിപാടികളുടെ ഉൽഘാടനം ഇന്ത്യൻ എംബസ്സി സൂമൂഹിക വിഭാഗം ഫസ്റ്റ് സെക്രട്ടറി പൂജ വേർണെക്കർ നിർവ്വഹിച്ചു.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, മലയാളീ സമാജം പ്രസിഡണ്ട് ഷിബു വർഗ്ഗീസ്, ജെമിനി ഗണേശ് ബാബു, ജോൺ സാമുവൽ, വിജയ കുമാരൻ നായർ, അമൽ വിജയ കുമാർ, രാജൻ അമ്പല ത്തറ, മൊയ്നുദ്ധീൻ, സൂരജ് പ്രഭാകർ തുടങ്ങി സാമൂഹ്യ - വ്യവസായ രംഗങ്ങളിലെ പ്രമുഖർ സംബ ന്ധിച്ചു.

അനോര പ്രസിഡണ്ട് വിജയ രാഘവൻ, ജനറൽ സെക്രട്ടറി രാജേഷ് നായർ, ട്രഷറർ നസറുദ്ധീൻ ചീഫ് കോഡിനേറ്റർ നൗഷാദ്, ജനറൽ കൺവീനർ എ. എം. ബഷീർ തുടങ്ങിയവർ ഓണാഘോഷ പരിപാടി കൾക്ക് നേതൃത്വം നൽകി. പ്രമുഖ പിന്നണി ഗായകൻ വിധു പ്രതാപ്, ഹംദ നൗഷാദ് എന്നിവരുടെ ഗാനമേള, തിരുവാതിര ക്കളി, വിവിധ കേരളീ യ നൃത്തങ്ങൾ തുടങ്ങി വർണ്ണാഭമായ കലാ പരിപാടി കൾ അരങ്ങേറി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP