Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202427Monday

കരാട്ടെ' യുടെ കരുത്തുമായി എഴുപത്തഞ്ചിലും.-ഗ്രാൻഡ് മാസ്റ്റർ കെ എം ഷെരീഫിന് പെരുമയുടെ ആദരം

കരാട്ടെ' യുടെ കരുത്തുമായി എഴുപത്തഞ്ചിലും.-ഗ്രാൻഡ് മാസ്റ്റർ കെ എം ഷെരീഫിന് പെരുമയുടെ ആദരം

സ്വന്തം ലേഖകൻ

ദുബായ്: പയ്യോളി പെരുമയുടെ ആഭിമുഖ്യത്തിൽ ഒരു വീശിഷ്ട വ്യക്തിയെ ദുബായിൽ കഴിഞ്ഞ ദിവസം ആദരിച്ചു.'കരാട്ടെ' എന്ന ലോകപ്രശസ്തമായ അയോധന കലയുടെ കേരളത്തിലെ വിശേഷിച്ചു മലബാറിലെ തന്നെ പ്രചാരകനും,പരിശീലകനും, ഗുരുവും, ലോകത്തങ്ങോളമിങ്ങോളമായി കാൽ ലക്ഷത്തിലേറെ ശിഷ്യഗണങ്ങളുമുള്ള ഗ്രാൻഡ് മാസ്റ്റർകെ എം ഷെരീഫാണ് തന്റെ നാട്ടുകാരും ശിഷ്യന്മാരുമുൾപ്പെട്ട വാൻ സദസ്സിൽ ആദരം ഏറ്റു വാങ്ങിയത്. ഹ്രസ്വസന്ദര്ശനാര്ഥം യു എ ഇ യിൽ എത്തിയതായിരുന്നു അദ്ദേഹം.

സ്പ്രിന്റ് റാണി പി ടി ഉഷയുടെ ജന്മദേശമായ പയ്യോളി സ്വദേശിയായ ഇദ്ദേഹം എഴുപത്തഞ്ചാം വയസ്സിലും മുടങ്ങാത്തദിനചര്യകളിലൂടെയും, കൃത്യനിഷ്ഠകളിലൂടെയും ഇന്നും ഈ ലോകോത്തര അയോധന-കായിക കലയിൽ തന്റെ പ്രഭാവംപ്രകടിപ്പിക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പ്രവാസം ആരംഭിച്ച ഷെരീഫ്, വിദേശത്തു വെച്ചു തന്നെ കരാട്ടെയിൽ ബ്ലാക്ക്‌ബെൽറ്റും, തുടർന്ന് റെഡ് ബെൽറ്റും നേടി. വിവിധ ഭാഷകൾ സ്വായത്തമാക്കുകയും ചെയ്തു. അന്താരാഷ്ട്ര കരാട്ടെ ഫെഡറേഷന്റെമുൻ ഇന്ത്യൻ വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം നേപ്പാൾ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ക്ളാസുകൾ
നടത്തുകയും, പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും,ഏറെ അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇന്റർനാഷണൽ ഗോൾഡ്മെഡലിസ്റ്റും, തെലുങ്കാന, പോണ്ടിച്ചേരി ഗവർണർമാരുടെ അവർഡിനും അർഹനായ ഷെരീഫ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലയർ, മുൻ രാഷ്ട്രപതിമാരായ കെ ആർ നാരായണൻ, എ പി ജെ അബ്ദുൽ കലാം, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ തുടങ്ങിയവരുടെപ്രശംസപത്രങ്ങളും നേടിയിട്ടുണ്ട്.

ഇന്നും കരാട്ടെ എന്ന ഈ ലോകോത്തര ആയോധന കലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തികമോ, വ്യക്തിപരമോആയ നേട്ടങ്ങൾ കാംക്ഷിക്കാതെ, പുതു തലമുറക്കായി പകർന്നു നല്കാൻ കോഴിക്കോട് ബാലുശേരിയിൽ ഒരു പഠന കേന്ദ്രം സ്ഥാപിച്ചു
അനേകം കുട്ടികളെയും, ഉദ്യോഗസ്ഥന്മാരെയും കരാട്ടെ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുകയാണിദ്ദേഹം.പാരമ്പര്യ വൈദ്യങ്ങളിൽ വടകരയിലെ ഏറെ പ്രശസ്തമായ വൈദ്യരകം തറവാട്ടിലെ അംഗം കൂടിയായ കെ എം ഷെരീഫ്ഇപ്പോൾ ജീവിതശൈലീ രോഗങ്ങൾക്കായി വ്യായാമ മുറകളിലൂടെയുള്ള 'ആര്ട്ട് ഓഫ് വാമിങ്' എന്ന പ്രതേക മെഡിറ്റേഷനുകൂടി രൂപം നൽകി മാറാ രോഗങ്ങൾക്കും മറ്റും ചികിത്സയും തന്റെ കരാട്ടെ പഠനകേന്ദ്രത്തിൽ നടത്തി വരുന്നു. കേരളത്തിലുംപുറത്തും വിവിധ പരിപാടികളിൽ ഈ ചികിത്സാ രീതിയെക്കുറിച്ചുള്ള അവബോധവും നൽകിവരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ പ്രവാസം ആരംഭിച്ച ഷെരീഫ്, വിദേശത്തു വെച്ചു തന്നെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും, തുടർന്ന്റെഡ് ബെൽറ്റും നേടി. വിവിധ ഭാഷകൾ സ്വായത്തമാക്കുകയും ചെയ്തു. അന്താരാഷ്ട്ര കരാട്ടെ ഫെഡറേഷന്റെ മുൻ ഇന്ത്യൻ
വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം നേപ്പാൾ, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ക്ളാസുകൾ നടത്തുകയും,പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും,ഏറെ അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇന്റർനാഷണൽ ഗോൾഡ് മെഡലിസ്റ്റും,
തെലുങ്കാന, പോണ്ടിച്ചേരി ഗവർണർമാരുടെ അവർഡിനും അർഹനായ ഷെരീഫ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലായർ,മുൻ രാഷ്ട്രപതിമാരായ കെ ആർ നാരായണൻ, എ പി ജെ അബ്ദുൽ കലാം, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ തുടങ്ങിയവരുടെപ്രശംസപത്രങ്ങളും നേടിയിട്ടുണ്ട്.

പെരുമ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. അഡ്വ മുഹമ്മദ് സാജിദ്കെ എം ഷെരീഫിനെ സദസ്സിനു പരിചയപ്പെടുത്തി. ബഷീർ തിക്കോടി പൊന്നാട അണിയിച്ചു. സത്യൻ പള്ളിക്കര ഉപഹാരം നൽകി.സുരേഷ്, മൊയ്ദീൻ പട്ടായി, ഫിറോസ്, ഫൈസൽ തിക്കോടി, നൗഷർ, പവിത്രൻ, മൊയ്ദു, സുരേന്ദ്രൻ, നിഷാദ്, ഗഫൂർ ടി കെ,റയീസ് എന്നിവർ ആശംസകൾ നേർന്നു.സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ വേണു അയനിക്കാട് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP