Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ ഉന്നത വിദ്യഭ്യാസ മേഖലയിൽ സമൂല പരിഷ്‌ക്കണം അനിവാര്യം:. അഡ്വ. ടി. സിദ്ധീഖ് എംഎൽ എ

കേരളത്തിലെ ഉന്നത വിദ്യഭ്യാസ മേഖലയിൽ സമൂല പരിഷ്‌ക്കണം അനിവാര്യം:. അഡ്വ. ടി. സിദ്ധീഖ് എംഎൽ എ

സ്വന്തം ലേഖകൻ

ഫുജൈറ: ആധുനിക ലോകത്തിന് അനുയോജ്യമായ സിലബസുകളും കോഴ്‌സുകളും കോംബിനേഷനുകളും ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിൽ നമ്മുടെ സർവ്വകലാശാലകൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് കെ.പിസിസി വർക്കിങ് പ്രസിഡണ്ടും കല്പറ്റ എംഎൽഎയുമായ ടി.സിദ്ധീഖ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ പലായനം സൂചിപ്പിക്കുന്നത് അതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ സർവ്വകലാശാലകളെ കേരളത്തിൽ നിയന്ത്രണ വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണം. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം നീക്കങ്ങളെ എതീർത്തവരിലും വളരെ വൈകിയാണെങ്കിലും മാറ്റങ്ങൾ ഉണ്ടാവുന്നത് സ്വാഗതമാണ്. പക്ഷെ നഷ്ടകാലങ്ങൾ തിരിച്ചു പിടിക്കാൻ നമുക്ക് ആവില്ല. ഇൻകാസ് ഫുജൈറ സംഘടിപ്പിച്ച അക്കാഡമിക് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതലമുറയെ ബാധിച്ചിരിക്കുന്ന ലഹരി ഉപയോഗം സമൂഹത്തിന് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. ലഹരി മാഫിയകൾ വലവിരിച്ച് കെണിയൊരുക്കി കാത്തു നിൽക്കുന്നു. ശക്തമായ ചെറുത്തു നിൽക്കും ബോധവൽക്കരണവും ആവശ്യമാണ്. നാം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ.സി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി ജന: സെക്രട്ടറി പി എം ജാബിർ, പ്രസംഗിച്ചു. നസീർ മുറ്റിച്ചൂർ, നാസർ അഅൽദാന കെഎംസിസി നേതാക്കൾ തുടങ്ങിവർ സന്നിഹിതരായിരുന്നു . യുഎഇയുടെ കിഴക്കൻ പ്രദേശത്തുള്ള സ്‌കൂളുകളിൽ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ അറുപതിലധികം വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി. മികച്ച സേവനത്തിന് അദ്ധ്യാപിക അദ്ധ്യാപകന്മാരായ മുഹമ്മദ് നൗഷാദ്,ഡഗ്ലസ് ജോസഫ്,ജോൺമാത്യു, ആൻസി സാമുവൽ,തുടങ്ങിയവരെ ആദരിച്ചു. സാമൂഹ്യ സേവനത്തിന് ഓണററി ഡോക്ടറേറ്റ് നേടിയ ഡോ. ഷാജി പി കാസ്മിയെ അനുമോദിച്ചു.

മെഡിക്കൽ പിജി പരീക്ഷയിൽ റാങ്ക്‌നേടിയ ഡോ. ഷൈമ ടി സീനിക്ക് മെമന്റോ നൽകി. ബിസിനസ് പ്രമുഖരായ മൊയ്തുണ്ണിക്കുട്ടി ആലത്തയിൽ, സുബൈർ മുഹമ്മദലി, സിദ്ദിഖ് കെ നാട്ടിക എന്നിവർക്ക് അവാർഡുകൾ നൽകി ആദരിച്ചു. കോവിഡ് മഹാമാരിയിലും ഫുജൈറ കൽബ വെള്ളപ്പൊക്ക ദുരിതത്തിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ഇൻകാസ് പ്രവർത്തകർ ചടങ്ങിൽ ആദരവ് ഏറ്റ് വാങ്ങി. അനന്തൻപിള്ള, മുരളീധരൻ എന്നിവർ അതിഥികളെ സ്വീകരിച്ചു. ട്രഷറർ നാസർ പാണ്ടിക്കാട്, കൺവീനർ മാരായ ബിജോയ് ഇഞ്ചിപറമ്പിൽ, നാസർ പറമ്പൻ, ജി പ്രകാശ്, പ്രേമിസ് പോൾ,സീനി ജമാൽ, ഉസ്മാൻ ചൂരക്കോട്,, ലെസ്റ്റിൻ ഉണ്ണി,യൂസുഫലി,മനാഫ്,അയൂബ്, സത്താർ,ഫിറോസ്, അനീഷ്,തുടങ്ങിവർ നേതൃത്വം നൽകി. സരിക ആർട്‌സ് ആൻഡ് മ്യൂസിക്കിന്റെ നൃത്തങ്ങളും, വോയ്‌സ് ഓഫ് ഫുജൈറയുടെ ഗാനമേളയും അരങ്ങേറി. സെക്രട്ടറി ജിതേഷ് നബ്രോൺ നന്ദി പറഞ്ഞു സ്ത്രീകളും കുട്ടികളുടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP