Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബൈ കെഎംസിസി ലീഗൽ സെന്റർ നിയമ ബോധവത്കരണവും, അദാലത്തും സംഘടിപ്പിച്ചു

ദുബൈ കെഎംസിസി ലീഗൽ സെന്റർ നിയമ ബോധവത്കരണവും, അദാലത്തും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ദുബൈ: കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെന്ററിന്റആഭിമുഖ്യത്തിൽ ദുബായ് കെ എം സി സി ഹാളിൽ നിയമ ബോധവത്കരണ പരിപാടിയും,അദാലത്തും സംഘടിപ്പിച്ചു.

പ്രവാസികൾ നേരിടുന്ന നിയമ സംബന്ധമായ പ്രശ്‌നങ്ങൾക്ക് വിദഗ്ദ്ധ അഭിഭാഷകർ സൗജന്യ
നിയമോപദേശം നൽകി. പ്രശ്‌ന പരിഹാരത്തിനായി നൂറോളം പേർ എത്തി. വർഷങ്ങളായിദുബായ് കമ്മുമ്യുണിറ്റി ഡെവലപ്പ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയോടെ ദുബൈകെ എം സി സി സംസ്ഥാന കമ്മറ്റിയുടെ നിയമ വിഭാഗമായ ലീഗൽ സെന്ററിന്റെ ആഭിമുഖ്യത്തിൽനടന്നു വന്നിരുന്ന അദാലത് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വെബ്ബിനാർ ആയി നടത്തിവരികയായിരുന്നു. രണ്ടു വർഷത്തിന് ശേഷം വീണ്ടും ഇതാദ്യമായാണ് സി ഡി എ അനുമതിയോടെഅദാലത് പുനരാരംഭിച്ചത്

ഈ മേഖലയിൽ വർഷങ്ങളായി പരിചയസമ്പത്തുള്ള പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിലാണ്കെ എം സി സി ലീഗൽ സെന്റർ പ്രവർത്തിക്കുന്നത്.പരിപാടിക്ക് ലീഗൽ സെന്റർ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ, ജന കൺവീനർ അഡ്വ: മുഹമ്മദ്സാജിദ്, അഡ്വ മുഹമ്മദ് റാഫി, അഡ്വ.ഫൈസൽ, അഡ്വ, സൈനബ് തുടങ്ങിയവർ നേതൃത്വം നൽകി.പ്രശ്‌നങ്ങൾക്കും ,പരാതികൾക്കും നിയമപരമായ പരിഹാര നിർദേശങ്ങൾ നൽകാൻ യു എ ഇ യിലെപ്രഗത്ഭ അഭിഭാഷകർ ഉൾക്കൊള്ളുന്ന കെ എം സി സി ലീഗൽ സെന്റ്റർ സന്നദ്ധമാണെന്നും, എല്ലാ മാസവുംഈ സൗജന്യ അദാലത് സംഘടിപ്പിക്കുമെന്നും പ്രവാസികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നുംഅഡ്വ.ഇബ്രാഹിം ഖലീൽ അഡ്വ: മുഹമ്മദ് സാജിദ് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP