Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകകേരളസഭ മല എലിയെ പ്രസവിച്ചതു പോലെയായി :ഇൻകാസ്

ലോകകേരളസഭ മല എലിയെ പ്രസവിച്ചതു പോലെയായി :ഇൻകാസ്

സ്വന്തം ലേഖകൻ

കോടികൾ ധൂർത്തടിച്ച് സർക്കാരിന്റെ ഇഷ്ടക്കാരെ വിളിച്ചു കൂട്ടി നടത്തിയ ലോകകേരളസഭ മാമാങ്കം പ്രവാസികൾക്കായി ഒരു തീരുമാനമെടുക്കാതെ 'മല എലിയെ പ്രസവിച്ചതുപോലെ'യായി പോയെന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെ.സി. അബൂബക്കർ വിമർശിച്ചു. 2016 ൽ ദുബായിൽ പറഞ്ഞ അതേ കാര്യങ്ങൾ എഴുതി വായിക്കുകയാണ് മുഖ്യമന്ത്രി സമാപന സമ്മേളനത്തിൽ വീണ്ടും ചെയ്തത്. പ്രവാസികളെ നേരിൽ കാണാനുള്ള ജാള്യത കൊണ്ടാണോ എന്നറിയില്ല മറഞ്ഞിരുന്നു ഓൺലൈനിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. കഴിഞ്ഞ കാല പ്രോഗ്രസ്സ് കാർഡിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.

ചോദ്യങ്ങൾക്ക് മുൻ സ്പിക്കറും ഇപ്പോഴത്തെ സ്പീക്കറും മാധ്യമങ്ങളുടെ മൈക്ക് നീക്കി കളിക്കുകയാണ് ചെയ്തത്. പ്രവാസികൾക്ക് എന്ത് ആനുകൂല്യമാണ് സർക്കാർ പ്രഖ്യാപിച്ചത്? പ്രവാസി പെൻഷൻ വർദ്ധന, എയർ കേരള,മെഡിക്കൽ ഇൻഷുറൻസ്, മക്കളുടെ ഉപരി വിദ്യഭ്യാസ പ്രശ്‌നങ്ങൾ, സ്വത്ത് സംരക്ഷണം, പൊലീസ് സഹായം, സംരഭങ്ങൾക്കും സർക്കാർ സേവനങ്ങൾക്കും ഏകജാലകസംവിധാനം തുടങ്ങി ഒരു കാര്യത്തിലും പ്രഖ്യാപനങ്ങൾ ഒന്നും ഇല്ല. ഇത്തരം പ്രകടനങ്ങൾ ആർക്ക് വേണ്ടിയാണ് ?. പിണറായിയുടെ മുഖസ്തുതി സഭയായി സമ്മേളനം അധ:പതിച്ചു എന്നും അദ്ദേഹം പരിഹസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP