Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓവർസീസ് എൻ സി പി യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

ഓവർസീസ് എൻ സി പി യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഷാർജ: ഓവർസീസ് എൻ സി പി യുഎഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ ഇരുപത്തിനാലാമത് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. ഒ എൻ സി പി യു എ ഇ കമ്മിറ്റി ജന. സിക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ, പ്രസിഡണ്ട് രവി കൊമ്മേരി അദ്ധ്യക്ഷത വഹിക്കുകയും, ഓവർസീസ് സെൽ ദേശിയ ജന.സിക്രട്ടറി ജിയോ ടോമി, കേക്ക് മുറിച്ച് വിതരണം നടത്തി ഉത്ഘാടനവും നിർവ്വഹിച്ചു.

ദേശീയ തലത്തിൽ വരുന്ന രാഷ്ട്രീയ വീക്ഷണങ്ങളും, മാറ്റങ്ങളും വിലയിരുത്തിയ പരിപാടിയിൽ വരാൻ പോകുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംഭവിക്കുന്ന നീക്കുപോക്കുകളിൽ എൻ സി പി ക്കുണ്ടാകുന്ന രാഷ്ട്രിയ ഗുണത്തെക്കുറിച്ചും വിശദമായി ചർച്ച ചെയ്യപ്പെട്ടു. കമ്മറ്റി ഭാരവാഹികളായ ബാബു ലത്തീഫ്, ജോൺസൺ ജോർജ്, റോയ് പി തീയോച്ചൻ, ജോസഫ് ചാക്കോ കൂടാതെ മറ്റ് റിരവധി അംഗങ്ങളും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP