Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭിന്ന ശേഷിക്കാർക്ക് ഏറ്റവും നല്ല തൊഴിൽ സാഹചര്യമൊരുക്കി യൂണിയൻകോപ്

ഭിന്ന ശേഷിക്കാർക്ക് ഏറ്റവും നല്ല തൊഴിൽ സാഹചര്യമൊരുക്കി യൂണിയൻകോപ്

സ്വന്തം ലേഖകൻ

ദുബൈ: ജീവിതത്തിലെ വെല്ലുവിളികൾ തരണം ചെയ്യാൻ ധീരമായി പരിശ്രമിക്കുന്ന ഭിന്ന ശേഷിക്കാരായ ജീവനക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് ഏറ്റവും അനിയോജ്യമായ അന്തരീക്ഷമാണ് തങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ്. ഭിന്ന ശേഷിക്കാരെ ആകർഷിക്കാനും സ്ഥാപനത്തിന്റെ ഭാഗമാക്കി മാറ്റാനും ഏറ്റവും നല്ല രീതിയിൽ സ്വന്തം ജോലി ചെയ്യാനാവുന്ന വിധത്തിൽ അവരെ ശാക്തീകരിക്കാനുമുള്ള പദ്ധതികൾ യൂണിയൻകോപ് സ്വീകരിച്ചുവരുന്നു.

ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിയൻകോപ് ഡിപ്പാർട്ട്‌മെന്റുകൾ, ശാഖകൾ, കൊമേഴ്‌സ്യൽ സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം നിരവധി ഭിന്നശേഷിക്കാർ ജോലി ചെയ്യുന്നതായും യൂണിയൻകോപ് ചൂണ്ടിക്കാട്ടി. പരിശീലനത്തിനും പ്രൊബേഷൻ കാലയളവിനും ശേഷം തങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുക വഴി സ്ഥാപനത്തിന് വലിയ നേട്ടമുണ്ടാക്കുകയും പ്രവർത്തനങ്ങളിൽ കാര്യമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. യൂണിയൻകോപിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സുസ്ഥിരമായ തൊഴിൽ സാഹചര്യമാണ് ഇതൊക്കെ സാധ്യമാക്കുന്നത്. ഭിന്നശേഷിക്കാരെ ജോലി സ്ഥലത്തിന്റെ ഭാഗമാക്കുകയെന്നത് യൂണിയൻകോപ് ദേശീയ സാമ്പത്തിക പാതയിൽ സ്വീകരിച്ചിരിക്കുന്ന മുൻഗണനകളിലൊന്നുമാണ്.

അസാധ്യമായതിനെ സാധ്യമാക്കാനും വെല്ലുവിളികളെ അതിജീവിച്ച് വിജയം വരിക്കാനും ഒരു വ്യക്തിയുടെ ഇച്ഛാശക്തിക്ക് സാധിക്കുമെന്ന് യൂണിയൻകോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ അഹ്‌മദ് ബിൻ കെനൈദ് അൽ ഫലാസി പറഞ്ഞു. സാധാരണ ഒരു വ്യക്തിയെ സംബന്ധിച്ചത്തോളം മറ്റൊരു ജോലി അന്വേഷിക്കുകയെന്നത് പ്രയാസമുള്ള ഒരു കാര്യമാവണമെന്നില്ല. എന്നാൽ ഭിന്നശേഷിക്കാരുടെ കാര്യം അങ്ങനെയല്ല. ഒഴിവുള്ള ജോലി ഏത് തരത്തിലുള്ളതാണെന്ന് പരിശോധിക്കേണ്ടി വരും. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് കഴിഞ്ഞ വർഷങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റീവ് രംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യൂണിയൻകോപ് ശ്രദ്ധിച്ചിരുന്നു. യുഎഇയുടെ ഭാവി ഭാവി പദ്ധതികൾക്ക് അനുഗുണമായ തരത്തിൽ വിവിധ രംഗങ്ങളിൽ ഭിന്ന ശേഷിക്കാരെ ഉൾക്കൊള്ളിക്കാനുള്ള ഈ പദ്ധതി, രാഷ്ട്ര നേതാക്കളുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടുള്ളതു കൂടിയാണ്. ഒപ്പം ഭിന്ന ശേഷിക്കാർ നേരിടുന്ന പ്രയാസങ്ങൾ തരണം ചെയ്ത് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കി അവരെ സാമൂഹത്തിന്റെ അവിഭാജ്യ ഭാഗമാക്കി നിലനിർത്തുകയും ചെയ്യുന്നു. സംയോജിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കി അവരെ സമൂഹത്തിനും രാജ്യത്തിനും സേവനം നൽകാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.

'ഭിന്ന ശേഷിക്കാരായ സ്വദേശികൾ 10 വർഷം മുമ്പുതന്നെ ഭാഗമായി'
ഭിന്ന ശേഷിക്കാരായ ചില സ്വദേശികൾ 10 വർഷം മുമ്പ് തന്നെ യൂണിയൻകോപിന്റെ ഭാഗമായതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് ശേഷം ഭിന്നശേഷിക്കാർക്കായി മികച്ച തൊഴിൽ സാഹചര്യമൊരുക്കാൻ നിരവധി നിബന്ധനകൾ തയ്യാറാക്കുകയും അവരെ ആകർഷിക്കാനും അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികളിൽ അവരെ ഉൾപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് തൊഴിലവസരങ്ങളൊരുക്കാൻ യൂണിയൻകോപ് ശ്രദ്ധിച്ചു. 2071ൽ യുഎഇയുടെ നൂറാം വാർഷികത്തിന്റെയും 2021 സെപ്റ്റംബറിൽ രാഷ്ട്ര നേതൃത്വം പ്രഖ്യാപിച്ച നാഫിസ് പദ്ധതിയുടെയും ഭാഗമായി വരും വർഷങ്ങളിൽ കൂടുതൽ ഭിന്ന ശേഷിക്കാരെ ആകർഷിക്കാനുള്ള പദ്ധതികളും തയ്യാറാക്കി.

യൂണിയൻകോപിന്റെ ഭാഗമായി മാറിയ സ്വദേശികളായ ഭിന്ന ശേഷിക്കാർ തങ്ങളുടെ നൈപുണ്യം വർദ്ധിപ്പിക്കുകയും അവരുടെ ഉത്തരവാദിത്തം നിർവഹിക്കാനാവുന്ന തരത്തിൽ ശാക്തീകരിക്കപ്പെടുകയും ചെയ്തു. നൈപുണ്യ വികസനത്തിനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും അതുവഴി സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും വിവിധ പരിശീലന പരിപാടികളിലൂടെ അവരെ പ്രാപ്തമാക്കുന്നു.

സ്വയം തിരിച്ചറിയാനും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി മാന്യമായി ജീവിക്കാൻ പര്യാപ്തമായ വേതനം ഉറപ്പുവരുത്തുകയും ചെയ്യുന്നതുകൊണ്ടു തന്നെ ഭിന്ന ശേഷിക്കാർക്കും സ്ഥിരോത്സാഹികളായ യുവാക്കൾക്കും മികച്ചൊരു അവസരമാണ് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ ഘടനയുടെ ഭാഗമെന്ന നിലയിൽ ഭിന്ന ശേഷിക്കാരായ ജീവനക്കാർക്ക് എല്ലാ പിന്തുണയും സഹായവും നൽകാനും യൂണിയൻകോപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരിലും ഉപഭോക്താക്കളിലുമുള്ള ഭിന്ന ശേഷിക്കാർക്ക് പിന്തുണയായി മാറുന്ന തരത്തിൽ വിവിധ സാമൂഹിക പദ്ധതികളും യൂണിയൻ കോപ് നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം എല്ലാ ശാഖകളിലും കൊമേസ്യൽ സെന്ററുകളിലും കെട്ടിടങ്ങളിലും ഭിന്ന ശേഷിക്കാർക്ക് ആവശ്യമായ സംവിധാനങ്ങളൊരുക്കിയിട്ടുള്ളതും ഇതിന്റെ ഭാഗമായാണ്.

നൈപുണ്യവും കഴിവുകളും വികസിപ്പിക്കാനായി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള പ്രത്യേക പരിപാടികളും അവരെ സമൂഹത്തിലേക്ക് ഇഴുകിച്ചേരാൻ പര്യാപ്തമാക്കുന്ന പരിശീലന പരിപാടികളും ഉൾപ്പെടെ നിരവധി പദ്ധതികളും യൂണിയൻകോപ് ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമെ യൂണിയൻകോപിൽ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാർ കായിക വിനോദങ്ങൾ ഇഷ്ടപ്പെടുന്നവരും ടൂർണമെന്റുകളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരുമാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ എല്ലാ സഹായവും പിന്തുണയും നൽകിവരുന്നതായും അദ്ദേഹം പറഞ്ഞു. ഇവരിൽ പലരും സ്വർണം, വെള്ളി, വെങ്കലം മെഡലുകളും നേടിയിട്ടുണ്ട്. ഇവയെല്ലാം അവർക്ക് പ്രോത്സാഹനമായി മാറുകയും ജനങ്ങളുടെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ കാരണമാവുകയും ചെയ്യുന്നുണ്ട്.

എല്ലാ യുവാക്കളോടും അവരുടെ നൈപുണ്യവും കഴിവുകളും വളർത്തിയെടുക്കാൻ പരിശ്രമിക്കണമെന്നും യൂണിയൻകോപ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ ആഹ്വാനം ചെയ്തു. ഭാവിയിലെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനായി സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ തേടണമെന്നും ജീവിതം സുസ്ഥിരമാക്കി തൊഴിൽ വിപണിയിൽ സജീവമാവുക വഴി രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഭാഗമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഭയവും നീരസവും ഒഴിവാക്കി വെല്ലുവിളികളെ നേരിട്ട് ഈ സുപ്രധാന മേഖലയിൽ സ്വയം കഴിവ് തെളിയിക്കുന്നവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP