Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയിക്കണമെന്ന ആഗ്രഹമാണ് ഏറ്റവും വലിയ വിജയമന്ത്രം ; മോഹൻകുമാർ

വിജയിക്കണമെന്ന ആഗ്രഹമാണ് ഏറ്റവും വലിയ വിജയമന്ത്രം ; മോഹൻകുമാർ

സ്വന്തം ലേഖകൻ

ദുബൈ : ജീവിത വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും എന്നാൽ വിജയിക്കണമെന്ന അദമ്യമായ ആഗ്രഹമാണ് ഏറ്റവും വലിയ വിജയമന്ത്രമെന്നും ഷാർജ പുസ്തകോത്സവത്തിന്റെ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മോഹൻ കുമാർ അഭിപ്രായപ്പെട്ടു. ഗൾഫിലെ മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ അഞ്ചാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ വിജയിക്കുന്നവരെല്ലാം ചില സവിശേഷമായ സ്വഭാവഗുണങ്ങൾ പിന്തുടരുന്നവരായിരുന്നുവെന്നതും മനസ്സ് വച്ചാൽ ആർക്കും വിജയിക്കാം എന്നതും സമകാലിക ലോകം സാക്ഷ്യപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളാണ്. അതിനാൽ ജീവിത വ്യവഹാരങ്ങളിൽ ആത്മാർത്ഥമായും അഭിനിവേശത്തോട് കൂടിയും ഇടപെടുകയും തങ്ങളുടെ വിജയപാഥ ഒരുക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

വിജയിച്ച ആളുകളെല്ലാം അവരുടെ ജീവിതലക്ഷ്യത്തെക്കുറിച്ച വ്യക്തമായ ധാരണയുള്ളവരായിരുന്നതോടൊപ്പം ആ മാർഗത്തിൽ സമർപ്പിതരായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഏത് രംഗത്തും ആത്മാർപ്പണമാണ് വിജയം രൂപപ്പെടുത്തുന്ന സുപ്രധാനമായ മറ്റൊരു മന്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിലെ പ്രമുഖ റേഡിയോ ശൃംഖലയായ റേഡിയോ സുനോ, ഒലീവ് നെറ്റ് വർക്ക് സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അമീർ അലി പരുവള്ളി ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ സുനോ പ്രോഗ്രാം ഹെഡ് അപ്പുണ്ണി ചടങ്ങിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP