Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രതീക്ഷയിൻ പ്രകാശം' ഗാനോപഹാരം പ്രകാശനം ചെയ്തു

'പ്രതീക്ഷയിൻ പ്രകാശം' ഗാനോപഹാരം പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

അൽ ഐൻ: കോവിഡ് -19 മഹാമാരിയുടെ ഭീതിയിലായ മാനവരാശിയെ സ്ഥൈര്യത്തോടെ അതിജീവിക്കാൻ സഹായിച്ച ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 'പ്രതീക്ഷയിൻ പ്രകാശം' എന്ന ഗാനോപഹാരം മലങ്കര ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.

ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ, , ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പൊലീത്താ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്ൾസ് ഇടവകയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി തയ്യാറാക്കിയ സംഗീത ആൽബത്തിന്റെ ഗാനരചനയും സംഗീതവും ബെൻസൻ ബേബി വാഴമുട്ടം നിർവ്വഹിച്ചു. ഇടവക കൊയർ ഗാനങ്ങൾ ആലപിച്ചു. പ്രൊഡക്ഷൻ കോർഡിനേറ്റർമാരായി ഷാജി മാത്യു, തോമസ് പറമ്പിൽ ജേക്കബ് എന്നിവർ പ്രവർത്തിച്ചു.

അൽ ഐൻ ഗവൺമെന്റിന്റെ കോവിഡ് 19 കെയർ കോർഡിനേറ്റർ (ഏഷ്യൻ രാജ്യങ്ങൾ) ഡോ.താഹിറ കല്ലുമുരിക്കലിനെ ഇടവക വികാരി ഫാ. തോമസ് ജോൺ മാവേലിൽ ആദരിച്ചു. ഇടവക ട്രസ്റ്റീ തോമസ് ഡാനിയേൽ, സെക്രട്ടറി ഫിലിപ്പ് തോമസ്, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് മോനി പി. മാത്യു, സെക്രട്ടറി ജെയ്ഷ് എം. ജോയി എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP