Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വാതന്ത്ര്യ ദിനം ആചരിച്ചു

സ്വാതന്ത്ര്യ ദിനം ആചരിച്ചു

സ്വന്തം ലേഖകൻ

ദുബായ്: ഇന്ത്യയുടെ 74 ആമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മലബാർ പ്രവാസി, കോഴിക്കോട് പ്രവാസി എന്നിവയുടെ സംയുക്താഭിമുഖ്യത്തില് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര സേനാനികളെ അനുസ്മരിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളോടെ തികച്ചും ഹ്രസ്വമായ ചടങ്ങാണ് സംഘടിപ്പിച്ചത്.

ചടങ്ങ് അറ്റ്‌ലസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും പേരിൽ അഭിമാനം കൊള്ളുമ്പോഴും, അത് നേടിത്തരുവാൻ ജീവ ത്യാഗം ചെയ്ത മഹാരഥന്മാരെ നാം വിസ്മരിക്കാൻ പാടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ദുബായ് കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കോവിഡ് പ്രതിസന്ധിയിൽ മലയാളി സാംസ്‌കാരിക സംഘടനകൾ പ്രവാസ ലോകത്തു ചെയ്ത സംഭാവനകൾ ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. യു എ ഇ ഗവണ്മെന്റിന്റെ പ്രവാസി സമൂഹത്തോടുള്ള കരുതലുകൾ എത്ര ശ്ലാഘിച്ചാലും മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര-ജനാധിപത്യ രാജ്യത്തിലെ പൗരന്മാരെന്നതിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ ഇങ്ങിനെ അഹങ്കരിക്കുമ്പോഴും, ഭരണ നിർവഹണത്തിലും, രാജ്യ സ്‌നേഹത്തിലും മായം കല്ർതുന്ന നേതാക്കളുടെ സമീപനത്തിൽ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങൾ വരുമ്പോൾ മാത്രമാണ് നാം മനുഷ്യത്വം പുലർത്തുന്നത്. അല്ലാത്തപ്പോൾ നാം മൃഗീയതയിലേക്കു താനേ വഴുതി വീഴുന്നു. പ്രസിഡണ്ട് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.

കോവിഡ് പ്രതിസന്ധിയിൽ പ്രവാസലോകത്തു നിസ്തുല സേവനം നടത്തിയ അബ്ദുൽ കരീം(എയർ ഇന്ത്യ), സാജിദ് വള്ളിയത് , ഷൈജു കണ്ണൂർ, സാദിഖ് ബാലുശ്ശേരി, സുനിൽ മയ്യന്നൂർ, റാഷിദ് കിഴക്കയിൽ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു

അഡ്വ.മുഹമ്മദ് സാജിദ്, ബി.എ.നാസർ, സുൽഫിക്കർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്റഫ് ടി.പി, മൊയ്തു, ചന്ദ്രൻ കൊയിലാണ്ടി, ഷാജി ഇരിങ്ങൽ, റിയാസ് കാട്ടടി, ബഷീർ മേപ്പയൂർ, അസീസ് വടകര, ജലീൽ മഷൂർ, സതീഷ് വയനാട്, ഹംസ, നൗഷാദ് ഫെറോക്, ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു. രാജൻ കൊളാവിപാലം സ്വാഗതവും മനയിൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

ലോക സമൂഹം പ്രതിസന്ധിയിലും, സമാധാന രഹിതവുമായ അന്തരീക്ഷത്തിലും നില്ക്കുമ്പോഴും, വർഗ-വർണ-വേഷ-ഭാഷാ വിവേചനമില്ലാതെ സാഹോദര്യവും സഹിഷ്ണുതയും ഇന്നും കാത്തു സൂക്ഷിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും, അതിനു ഹേതുവായത് നമ്മുടെ മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രമാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു.

തുടർന്ന് ഇബ്രാഹിം എളേറ്റിൽ ദേശീയ ഐക്യ ദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP