Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരിച്ചു വരുന്ന പ്രവാസികൾക്ക് പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ മൊകേരി സൗഹൃദ കൂട്ടായ്മ

തിരിച്ചു വരുന്ന പ്രവാസികൾക്ക് പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ മൊകേരി സൗഹൃദ കൂട്ടായ്മ

സ്വന്തം ലേഖകൻ

ദുബൈ: തിരിച്ചു വരുന്ന പ്രവാസികൾക്ക് ഉതകുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ മൊകേരി സൗഹൃദ കൂട്ടായ്മ തീരുമാനിച്ചു. ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് സലീം പി വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫൽ മൊകേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിയാസ് കടയപ്രം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

യോഗത്തിൽ സമീർ പി വിജൈസൽ കൊട്ടറൻ, അഷ്‌റഫ് വള്ള്യായി, ബിജോയ്,സിറാജ് കെ പി ,സമീർ എംഎം, ഗഫൂർ പി എം, നാസർ സി എച്ച് എന്നിവർ പ്രസംഗിച്ചു. അഫ് സർ വി സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി
മുഖ്യരക്ഷാധികാരികളായി നൗഫൽ മൊകേരി, സലീം പി.വി, ബിജോയ് കരിയോടൻ, ഉബൈദ്, പ്രസിഡണ്ടായി സമീർ പി വി ജന.സെക്രട്ടറിയായി ജൈസൽ കൊട്ടാറൻ ട്രഷറായി നിയാസ് കടയപ്രം, വൈസ് പ്രസിഡണ്ടുമാരായി അഷ്‌റഫ് വള്ള്യായി, മുനീർ സി.കെ, സമീർ എംഎം ജോ. സെക്രട്ടറിമാരായി ഗഫൂർ പി എം, മഷൂദ് വി പി നിസാർ കെ പി ജോ. ട്രഷററായി അഫ്‌സറെയും തെരഞ്ഞടുത്തു.

സബ്ബ് കമ്മിറ്റി കൺവീനർമാരായി അഷ്‌റഫ് വള്ള്യായി (ചാരിറ്റി), നാസർ സി എച്ച് (ആർട്‌സ്), അനസ് (സ്പോർട്സ്), മഫ് ലാദ് (സോഷ്യൽ മീഡിയ) സമീർ എംഎം ( മീഡിയ ആൻഡ് വെബ്) സിറാജ് കെ പി (ജോബ് സെൽ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അലിയാർ, മനോജ്, രമേശ്, ഷിനു, നിയാസ് പാറാട്ട്, എം ഇ രോഷിത്ത്, ഷാനു മാക്കൂൽ പീടിക, റാഷി എക്കണ്ടി എന്നിവരെയും തെരഞ്ഞടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP