Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

പ്രവാസികളെ ചേർത്ത് നിർത്തി വടകര എൻ ആർ ഐ ഫോറം

പ്രവാസികളെ ചേർത്ത് നിർത്തി വടകര എൻ ആർ ഐ ഫോറം

സ്വന്തം ലേഖകൻ

ദുബായ്: അതിരുകളില്ലാത്ത സ്‌നേഹത്തോടെ സ്വന്തം സുരക്ഷ മറന്നും മറ്റുള്ളവരെ സ്‌നേഹിക്കാനുള്ള വലിയ മനസ്സ് കാണിച്ചു കൊണ്ട് ഏതു പ്രതിസന്ധിയും തരണം തങ്ങൾക്കു കഴിയുന്നു എന്ന ചാരിതാർഥ്യത്തിലാണ് വടകര എൻ ആർ ഐ ഫോറം പ്രവർത്തകർ. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപെട്ട, കഷ്ടത അനുഭവിക്കുന്ന വടകര പാർലിമെന്റ് മണ്ഡലം പ്രവാസികളെ ചേർത്ത് നിർത്തി മറ്റു സംഘടനകളുടെ സഹായത്തോടെ കോഴിക്കോട്ടേക്ക് ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തി ഒരു നല്ല വിഭാഗത്തെ നാടണയാൻ സാധിപ്പിച്ചതിന്റെ സന്തോഷത്തിലാണ് അവർ.

കൂട്ടയ്മയുടെ, സ്‌നേഹനത്തിന്റെ അതിലുപരി കരുതലിന്റെ കരുത്തിൽ കഴിഞ്ഞ ദിവസം എയർ അറേബിയൻ വിമാനത്തിൽ 189 യാത്രക്കാർക്ക് സൗകര്യം ഒരുക്കി കൊണ്ടായിരുന്നു ഈ ദൗത്യം പൂർത്തീകരിച്ചത്. ഫോറം പ്രസിഡണ്ട് രാജൻ കൊളാവിപാലം, ജനറൽ സെക്രട്ടറി രാമകൃഷ്ണൻ ഇരിങ്ങൽ, ട്രഷറർ മൊയ്ദു കുറ്റ്യാടി, ഫ്‌ളൈറ്റ് കോഓർഡിനേഷൻ ടീം, അസീസ് പുറമേരി, ഭാസ്‌കരൻ കല്ലാച്ചി, സുഷി കുമാർ, എസ് പി മഹമൂദ്, മനോജ് കെ.വി കാർത്തികപ്പള്ളി, അനിൽ കീർത്തി, പുഷ്പജൻ മുക്കാളി, പ്രേമാനന്ദൻ, റഫീഖ് .കെ. കെ, സുനിൽകുമാർ മയ്യന്നൂർ, ഇക്‌ബാൽ ചെക്യാട്, ഷാജികുമാർ ചോറോട്, ജീജു കാർത്തികപ്പള്ളി, ജ്യോതിഷ് കുമാർ ഇരിങ്ങൽ, ഇ കെ ദിനേശൻ, എന്നിവർ നേതൃത്വവും നൽകി. ബഷീർ തിക്കോടി, ഷാജി ഇരിങ്ങൽ തുടങ്ങിയവർ സാങ്കേതിക സൗകര്യങ്ങളൊരുക്കി.

Stories you may Like

സംഘടന നൽകിയ അതിരുകളില്ലാത്ത കാരുണ്യം നാട്ടിൽ എത്തിയ യാത്രക്കാരുടെ അഭിനന്ദന സന്ദേശങ്ങളിൽ തെളിഞ്ഞ് നിൽക്കുന്നു. ഇത് ഫോറം പ്രവർത്തകർക്കു നൽകുന്ന കരുത്തും ഊർജ്ജവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്ന് ഫോറം പ്രവർത്തകർ അറിയിച്ചു.

ഇതിനോടകം സംഘടനയുടെ വളണ്ടിയേഴ്സിന്റെയും നേത്രത്വത്തിൽ നൂറു കണക്കിന് ആളുകൾക്കാണ് ഭക്ഷണ സാധനങ്ങൾ അവശ്യമരുന്നുകൾ കൂടാതെ തീരെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന പ്രവാസികൾക്ക് ഫ്രീ എയർ ടിക്കറ്റ്, എന്നിവ എത്തിച്ച് കൊടുത്തത്. ദുബായിലെ വ്യാപാര സമുഹത്തിന്റെയും, സംഘടനകളുടെയും, സഹായത്തോടെയാണ് ഭക്ഷണസാധനങ്ങൾ സമാഹരിച്ചു നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP