Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ ആർ നാരായണൻ:പ്രതികൂല സാഹചര്യങ്ങളെ കീഴ്പെടുത്തിയ വ്യക്തിത്വം: മോൻസ് ജോസഫ്

കെ ആർ നാരായണൻ:പ്രതികൂല സാഹചര്യങ്ങളെ കീഴ്പെടുത്തിയ വ്യക്തിത്വം: മോൻസ് ജോസഫ്

സ്വന്തം ലേഖകൻ

പാലാ: മുൻ രാഷ്ട്രപതി കെ അർ നാരായണൻ പ്രതികൂല സാഹചര്യങ്ങളെ കീഴ്പ്പെടുത്തിയ മഹത് വ്യക്തിത്വമായിരുന്നുവെന്നു മുൻ മന്ത്രി മോൻസ് ജോസഫ് എം എൽ എ അനുസ്മരിച്ചു. കെ ആർ നാരായണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന കെ ആർ നാരായണൻ ജന്മശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി സ്ഥാനത്തിന്റെ അന്തസ്സും രാജ്യത്തിന്റെ അഭിമാനവും ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഭരണഘടനയുടെ നാലതിരുകൾക്കുള്ളിൽ പ്രവർത്തിച്ച രാഷ്ട്രപതിയായിരുന്നു കെ ആർ നാരായണൻ. കെ ആർ നാരായണന്റെ ജീവിതം തലമുറയ്ക്ക് പ്രചോദനമാകണം. അദ്ദേഹത്തിന്റെ ജീവചരിത്രം പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണമെന്നും മോൻസ് ജോസഫ് നിർദ്ദേശിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, ജോസ് പാറേക്കാട്ട്, സെബി പറമുണ്ട, ബിനു പെരുമന, അനൂപ് ചെറിയാൻ, അമൽ ജോസഫ്, വിഷ്ണു കെ ആർ എന്നിവർ പ്രസംഗിച്ചു.

കെ ആർ നാരായണന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി വിപുലമായ കമ്മിറ്റി രൂപീകരിക്കും. ആഘോഷപരിപാടികളുടെ ഭാഗമായി തപാൽ സ്റ്റാമ്പ് പ്രകാശനം, വിവിധ ഭാഷകളിൽ ജീവചരിത്രം പ്രസിദ്ധീകരിക്കൽ, സ്‌കൂൾ കോളജ് വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ, അവാർഡ്ദാനം, പ്രഭാഷണപരമ്പര മുതലായവ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP