Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് നിയന്ത്രണങ്ങളാൽ ജീവിതം ദുരിതത്തിലായവർ; മർകസിന്റെ കാരുണ്യ ചിറകിൽ സൗജന്യവിമാനത്തിൽ 187 പേർ നാടണഞ്ഞു

കോവിഡ് നിയന്ത്രണങ്ങളാൽ ജീവിതം ദുരിതത്തിലായവർ; മർകസിന്റെ കാരുണ്യ ചിറകിൽ സൗജന്യവിമാനത്തിൽ 187 പേർ നാടണഞ്ഞു

സ്വന്തം ലേഖകൻ

റാസൽഖൈമ: കൊറോണയുടെ കാലുഷ്യതയിൽ പ്രവാസ ഭൂമിയിൽ ഒറ്റപ്പെട്ടു നാടണയാൻ ടിക്കറ്റ് എടുക്കാൻ നിവൃത്തിയില്ലാതെ വിഷമിക്കുകയായിരുന്ന 187 പേർക്ക് നൂറുശതമാനം സൗജന്യമായി മർകസ് ഒരുക്കിയ ചാർട്ടേഡ് വിമാനം യു.എ.ഇയിലെ റാസൽ ഖൈമയിൽ നിന്ന് കോഴിക്കോട് എത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ചാൻസിലറുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നിർദേശ പ്രകാരം ജാമിഅ മർകസാണ് സൗജന്യ ചാർട്ടർ ഫ്ളൈറ്റ് യാത്ര ഒരുക്കിയത്.

യാത്രികരിൽ 73 പേർ ദീർഘകാലമായി വിസ ക്യാൻസൽ ചെയ്ത് പ്രയാസമനുഭവിക്കുന്നവരാണ്. 87 ജോലി നഷ്ടപ്പെട്ടവർ, അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള 8 പേർ, 3 ഗർഭിണികൾ, ബിസിനസ്സ് തകർന്നവരും ജോലി നഷ്ടപ്പെട്ടവരുമായ 11 ഫാമിലികൾ, കുട്ടികൾ, വൃദ്ധർ, വിസിറ്റ് വിസയിലെത്തിയവർ എന്നിവർ യാത്രികരിൽ ഉൾപ്പെടുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആഴ്ചകൾക്കു മുമ്പാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സൗജന്യ യാത്രാ വിമാനം എന്ന ആശയം മുന്നോട്ട് വെച്ചത്. മർകസും കേരള മുസ്ലിം ജമാഅതും മുൻകയ്യെടുത്ത് ഇതിനകം ആയിരക്കണക്കിന് ആളുകൾക്ക് ഐ.സി.എഫും മർകസ് അലുംനിയും വഴി നാട്ടിലെത്താൻ അവസരം ലഭിച്ചിരുന്നു. ടിക്കറ്റ് ലഭിക്കുവാൻ മതിയായ പണം കണ്ടെത്താനാവാതെ പ്രയാസത്തിലും മാനസിക സംഘർഷത്തിലും കഴിഞ്ഞവർക്ക് ആശ്വാസമായാണ് സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കിയതെന്ന് യു.എ.ഇ മർകസ് പബ്ലിക് റിലേഷൻ മാനേജർ ഡോ സലാം സഖാഫി എരഞ്ഞിമാവ് പറഞ്ഞു.

റാസൽ ഖൈമാ എയർ പോർട്ടിൽ നടന്ന യാത്രയയക്കൽ ചടങ്ങിൽ ഐസിഎഫ്, മർകസ് ഭാരവാഹികകളായ മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഡോ. അബ്ദുസ്സലാം സഖാഫി, ശരീഫ് കാരശ്ശേരി, ഫസൽ മട്ടന്നൂർ, യഹ്യ സഖാഫി ആലപ്പുഴ, സൈദ് സഖാഫി വെണ്ണക്കോട്, അബ്ദുൽ റഹ്മാൻ സഖാഫി ഏഴൂർ, നസീർ ചൊക്ലി, നിസാമുദ്ധീൻ നൂറാനി, മൂസ കുറുവന്തേരി, സമീർ അവേലം എന്നിവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP