Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫാറൂഖ് കോളജിന്റെ എഴുപത്തഞ്ചാം വാർഷികം; ദുബൈയിൽ ഫോസ ഡയമണ്ട് ഫിയസ്റ്റ ലോഗോ പ്രകാശനം ചെയ്തു

ഫാറൂഖ് കോളജിന്റെ എഴുപത്തഞ്ചാം വാർഷികം; ദുബൈയിൽ ഫോസ ഡയമണ്ട് ഫിയസ്റ്റ ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

ദുബൈ : ഫാറൂഖ് കോളജിന്റെ എഴുപത്തഞ്ചാം വാർഷികവും ദുബൈ കേന്ദ്രമായ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ മുപ്പതാം വാർഷികവും മുൻനിർത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഗൾഫിലും നാട്ടിലുമായി വിവിധ പരിപാടികൾക്കാണ് രൂപം നൽകി വരുന്നത്. ഇതുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ദുബൈയിൽ നടന്നു.

ലോഗോ പ്രകാശനം ഫാറൂഖ് കോളജ് പൂർവ വിദ്യാർത്ഥിയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മേധാവിയുമായ ഡോ. ആസാദ് മൂപ്പൻ ദുബൈയിൽ നിർവഹിച്ചു. കോളജിന്റെ എഴുപത്തഞ്ചാം വാർഷികത്തിനു പുറമെ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഇന്ത്യ, അര നൂറ്റാണ്ട് പിന്നിടുന്ന യു.എ.ഇ, മുപ്പതാണ്ടുകൾ പൂർത്തീകരിച്ച ഫോസ ദുബൈ എന്നിവ കൂടി മുൻനിർത്തി വിപുലമായ പരിപാടികൾക്കാണ് രൂപം നൽകി വരുന്നത്. സോവനീർ പ്രകാശനം, വിദ്യാഭ്യാസ സമ്മേളനം, വിദഗ്ധരുടെ പ്രഭാഷണ പരമ്പര, ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനം, ഗൾഫ് പൂർവ വിദ്യാർത്ഥി സംഗമം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

മലബാറിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ നിർണായക റോൾ നിർവഹിച്ച ഫാറൂഖ് കോളജ് പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. 1948ൽ സ്ഥാപിതമായ കോളജിൽ പഠനം പൂർത്തീകരിച്ച പതിനായിരങ്ങളാണ് ഇതിനകം ലോകത്തെ വിവിധ രാജ്യങ്ങളിലായി പ്രവർത്തിച്ചു വരുന്നത്.
ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മേധാവി
അടുത്ത ഡിസംബറിൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ 2023 ഡിസംബർ വരെ നീണ്ടുനിൽക്കുമെന്ന് ഫോസ ദുബൈ ഘടകം സാരഥികൾ അറിയിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ ഫോസ ദുബൈ ഘടകം സ്ഥാപകനേതാവ് മുഹമ്മദലി എൻ, രക്ഷാധികാരി ജമീൽ ലത്തീഫ്, ഹബീബ് കോഴിശ്ശേരി, യാസിർ ഹമീദ്, നിയാസ് മോങ്ങം, ജലീൽ മശ്ഹൂർ തങ്ങൾ, ജൗഹർ, ഫാരിസ്, എം.സി.എ നാസർ എന്നിവരും സന്നിഹിതരായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP