Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബൈ - കൊയിലാണ്ടി മണ്ഡലം കെ എം സി സി എക്‌സ്‌പ്ലോറിയ നവ്യാനുഭവമായി

ദുബൈ - കൊയിലാണ്ടി മണ്ഡലം കെ എം സി സി എക്‌സ്‌പ്ലോറിയ നവ്യാനുഭവമായി

സ്വന്തം ലേഖകൻ

ദുബൈ : ദുബൈ കെ എം സി സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ' എക്‌സ്‌പ്ലോറിയ കോൺക്ലേവ്, പ്രതിനിധി സമ്മേളനം ഉള്ളടക്ക മികവ് കൊണ്ടും , സംഘാടനം കൊണ്ടും പ്രതിനിധികൾക്ക് നവ്യാനുഭവമായി. ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു.

കെ എം സി സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് , വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കര ,നേതാക്കളായ ഹംസ പയ്യോളി , വലിയാണ്ടി അബ്ദുല്ല , അഡ്വക്കറ്റ് സാജിദ് കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ നിഷാദ് മൊയ്ദു നന്ദിയും പറഞ്ഞു. ചടങ്ങിൽ ദുബായ് കെ എം സി സി വളണ്ടിയർ കാപ്റ്റൻ ക്യാമ്പ് ഡയറക്ടർ കൂടിയായ അസീസ് സുൽത്താൻ മേലടി, ഹാഫിസ് ഷഫീഖ് ദാരിമി, വളണ്ടിയര്മാരായ , റഹീസ് കോട്ടക്കൽ , മുബഷിർ തിക്കോടി , റഫീഖ് മൂടാടി , മീഡിയ കൺവീനർ നബീൽ നാരങ്ങോളി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.

വിവിധ സെഷനുകളിൽ ഹാഫിസ് മുഹമ്മദ് സാബിത്ത് ഹനീഫി- ഉദ്ബോധനം ,റഫീഖ് തിരുവള്ളൂർ-നേതൃത്വം - സംഘടന- വ്യക്തിത്വം,കാദർ കുട്ടി നടുവണ്ണൂർ -രാഷ്ട്രീയം - മുസ്ലിം ലീഗ് പ്രത്യയശാസ്ത്രം എന്നീ വിഷങ്ങൾ അവതരിപ്പിച്ചു.സംഘടനാ സെഷനിൽ വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടന്നു.ഫാത്തിഹ് സി മോഡറേറ്ററായി.

സെഷനുകൾക്ക് ഭാരവഹികളായ മുനീർ ടി ടി , റിയാസ് ഹൈദർ, ജബ്ബാർ വി വി കൊയിലാണ്ടി, ഗഫൂർ പുളിയുള്ളതിൽ, നിസാർ പി വി കോടിക്കൽ, സാജിദ് പുറത്തൂട്ട്, ഫാത്തിഹ് സി, റസാഖ് കൂടത്തിൽ , ജാഫർ നിലയെടുത്ത് എന്നിവർ നേതൃത്വം നൽകി. ഗ്രൂപ്പ് കോർഡിനേറ്റർമാരായ
മൊയ്ദീൻ പട്ടായി , റിഫിയത്ത് എൻ കെ, ഷഫീഖ് സംസം,
സിറാജ് കോടിക്കൽ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങൾ , മൊയ്ദീൻ പാട്ടായി , യൂനുസ് വരിക്കോളി , സൈദുമ്മർ മശ്ഹൂർ , ബഷീർ വിവികെ , അൻസൽ കെ വി, റിയാസ് കാട്ടടി , റാഷിദ് സി കെ , സുഹൈൽ പൂക്കാട് ,സിദ്ധീഖ് മുള്ളൻ കുനി , ബഷീർ തൈക്കണ്ടി എന്നിവർ വ്വിവിധ സെഷനുകളിൽ പ്രസീഡിയം അലങ്കരിച്ചു.ജനറൽ സെക്രട്ടറി സെയ്യിദ് ജലീൽ മഷ്ഹൂർ ഉപസംഹാരം പ്രസംഗം നടത്തി. നിഷാദ് മൊയ്ദു പ്രമേയം അവതരിപ്പിച്ചു. അസീസ് സുൽത്താൻ മേലടി നന്ദി പറഞ്ഞു. ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP