Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ദുബായ് കെ എം സി സി ലീഗൽ വെബിനാർ നടത്തി

ദുബായ് കെ എം സി സി ലീഗൽ വെബിനാർ നടത്തി

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് 19 പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക്, യു എ ഇ യിലെ തൊഴിൽ നിയമങ്ങളിൽ സാന്ദർഭികമായി വന്ന ഭേദഗതികളെക്കുറിച്ചു സംവദിക്കാനായി ദുബായ് കെ എം സി സി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ 'വെബ്ബിനാർ' സംഘടിപ്പിച്ചു. ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അനുമതിയോടെ ഇതു രണ്ടാം തവണയാണ് യു എ ഇ യിലെ പ്രമുഖ അഭിഭാഷകരുടെ നേതൃത്വത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചത്.

വിവിധ സ്ഥലങ്ങളിൽ നിന്നുമായി തൊഴിലാളികളും, തൊഴിലുടമകളുമായ നൂറിൽകണക്കിന് ആളുകൾ തൊഴിൽ, പാസ്‌പോർട് , വിസ, യാത്ര, താമസം, ബിസിനസ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങൾ അഭിഭാഷകരുമായി മുഖാമുഖം സംവദിച്ചു പരിഹാര മാർഗങ്ങൾ ആരാഞ്ഞു.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ഇൻഫർമേഷൻ കോൺസുൽ നീരജ് അഗർവാൾ വെബ്ബിനാർ ഉദ്ഘാടനം ചെയ്തു. ലീഗൽ സെൽ ചെയർമാൻ അഡ്വ.ഇബ്രാഹിം ഖലീൽ അധ്യക്ഷത വഹിച്ചു. ദുബായ് കെ എം സി സി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ മുഖ്യാതിഥിയായി പങ്കെടുത്തു്. വൈസ് പ്രസി.ഹംസ തൊട്ടി, ജന.സിക്രട്ടറി മുസ്തഫ തിരൂർ , സിക്രട്ടറിമാരായ അഡ്വ. സാജിദ് അബൂബക്കർ, എൻ.കെ ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു.

അഡ്വ.മുഹമ്മദ് റാഫി, അഡ്വ.അഷ്റഫ് കൊവ്വൽ എന്നിവർ വിഷയം അവതരിപ്പിച്ചു. അഡ്വ.നസ്രീൻ, അഡ്വ.ഫൈസൽ ,അഡ്വ.റസീന തുടങ്ങിയവരും പങ്കെടുത്തു.

ലീഗൽ സെൽ ജന.കൺവീനർ അഡ്വ.മുഹമ്മദ് സാജിദ് സ്വാഗതവും, കൺവീനർ അഡ്വ.നാസിയ നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP