Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇ കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ് നിലവിൽ വന്നു

യുഎഇ കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ് നിലവിൽ വന്നു

സ്വന്തം ലേഖകൻ

അജ്മാൻ: അജ്മാൻ റാഷിദിയ്യയിലെ പേൾ ടവറിൽ വെച്ച് നടന്ന നോർത്ത് ചിത്താരി യുഎഇ കമ്മിറ്റിയുടെ കൺവെൻഷനിൽ കെഎംസിസി യുടെ പുതിയ ശാഖാ കമ്മിറ്റി നിലവിൽ വന്നു.

ഭാരവാഹികളായി ജലീൽ മെട്രോ (പ്രസിഡന്റ്), സിബി സൈഫുദ്ദീൻ (ജനറൽ സെക്രട്ടറി), വഹാബ് ഓസോൺ (ട്രഷറർ), പിവി ശിഹാബ്, ഹബീബ് റഹ്മാൻ സിഎച്ച്, ബദറൂദ്ദീൻ പിവി,സമീൽ ബെങ്ങച്ചേരി (വൈസ് പ്രസിഡന്റുമാർ), സിടി മിർഷാദ്, ഹൈദർ ബുള്ളറ്റ്, ഖലീൽ പിവി,സുഹൈൽ ചൂലു(ജോയിൻ സെക്രട്ടറി മാർ), സി ഹമീദ്, നുഹ്മാൻ (കോർഡിനേറ്റർസ്), ഖാദർ ബാരിക്കാട്, സമദ് കുളത്തിങ്കാൽ (ഓർഗനൈസിങ് സെക്രട്ടറിമാർ) എന്നിങ്ങനെ തെരഞ്ഞെടുത്തു.

രക്ഷാധികാരികളായി സൈനുദ്ദീൻ ടിവി, കരീം സിബി, മുജീബ് മെട്രോ, അബ്ദുല്ല അലങ്കാർ, താജുദ്ധീൻ അക്കര എന്നിവരെയും വർക്കിങ് കമ്മിറ്റി മെമ്പർമാരായി ഫിറോസ് ടിവി,ഹക്കിം ബെങ്ങച്ചേരി, ഷെരീഫ് ആപ്പ, ജാഫർ ബെങ്ങച്ചേരി, ദിൽഷാദ് സിടി, അൻവർ ബെങ്ങച്ചേരി, മുജീബ് സിഎച്ച്, റഷീദ് മാട്ടുമ്മൽ, ഇസ്മായീൽ ടിവി, ജാവിദ് അലവി, ലുക്മാൻ സിടി, റാസിഖ് ബെങ്ങച്ചേരി, ഹൈദർ ബെള്ളിക്കോത്ത്, നജ്മുദ്ദീൻ സിഎച്ച് എന്നിവരെയും തെരഞ്ഞടുത്തു.

പേൾടവറിൽ നടന്ന കൺവെൻഷനിൽ അൻവർ ബെങ്ങച്ചേരി റിട്ടേണിങ് ഓഫീസറായി. സൈനുദ്ദീൻ ടിവി അധ്യക്ഷത വഹിച്ച യോഗത്തിൽ താജുദ്ദീൻ അക്കര ഉദ്ഘാടനം നിർവ്വഹിക്കുകയും ഹബീബ് സിഎച്ച് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP