Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യു.എ.ഇ രക്തസാക്ഷി ദിനം നാളെ വൈകിട്ട് ദുബൈ കെ.എം.സി.സി യിൽ

യു.എ.ഇ രക്തസാക്ഷി ദിനം നാളെ വൈകിട്ട് ദുബൈ കെ.എം.സി.സി യിൽ

സ്വന്തം ലേഖകൻ

ദുബൈ: രാഷ്ട്രത്തിനു വേണ്ടി ജീവ ത്യാഗം ചെയ്ത ഇമാറാത്തി രക്ത സാക്ഷികളുടെ മഹത്തായ സേവനം അനുസ്മരിച്ചു കൊണ്ട് നാളെ നവംബർ 30ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ദുബൈ കെ.എം.സി.സി ഹാളിൽ രക്ത സാക്ഷി ദിനം ആചരിക്കുന്നു. യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശാനുസരണം 2015 മുതൽ എല്ലാ എമിറേറ്റുകളിലും വിവിധ പരിപാടികളോടെ അനുസ്മരണ പരിപാടികൾ നടന്നു വരുന്നു.

യു.എ.ഇക്ക് അകത്തും പുറത്തും സൈനിക സേവനത്തിനിടയിലും ജീവൻ രക്ഷാ പ്രവർത്തന വേളയിലും മറ്റും ജീവ ത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടെ സ്മരണ പുതുക്കിക്കൊണ്ടാണ് നവംബർ 30 രക്തസാക്ഷി ദിനമായി ആചരിക്കുന്നത്. ഇരുനൂറിലേറെ രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർ സഹോദര്യത്തോടെയും സഹിഷ്ണുതയോടെയും വസിക്കുന്ന ഈ മഹത്തായ രാജ്യത്തോടുള്ള കൂറും ഐക്യ ദാർഢ്യവും പ്രകടിപ്പിച്ചു കൊണ്ടാണ് ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി എല്ലാ വർഷവും പ്രസ്തുത പരിപാടിയുടെ ഭാഗമാകുന്നത്.

അറബ് പ്രമുഖരടക്കം പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന പ്രസ്തുത പരിപാടി വൻ വിജയമാക്കാൻ കെ.എം.സി.സി ഓഫീസിൽ ചേർന്ന സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർമാൻ അഡ്വ:ഖലീൽ ഇബ്രാഹിം, കൺവീനർ മൊയ്തു മക്കിയാട്, കോ-ഓഡിനേറ്റർ ഷംസുദീൻ വള്ളിക്കുന്ന് എന്നിവരുടെ നേത്രത്വത്തിൽ ചേർന്ന യോഗത്തിൽ നിസാമുദീൻ കൊല്ലം, എം.മൂസ, അമീർ പറപ്പൂർ, മുഹമ്മദ് നസീം, ഫൈസൽ മഞ്ചേരി ,നസീർ കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിച്ചു.
--

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP