Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദാബി കെ. എം. സി. സി. പുരസ്‌കാരം സമ്മാനിച്ചു

അബുദാബി കെ. എം. സി. സി. പുരസ്‌കാരം സമ്മാനിച്ചു

സ്വന്തം ലേഖകൻ

ബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുര സ്‌കാരം പി. എം. അബ്ദുൽ റഹിമാന് സമ്മാനിച്ചു. ഓൺ ലൈൻ മാധ്യമ രംഗ ത്തെ വ്യത്യസ്ഥമായ പ്രവർത്തന ങ്ങൾ പരിഗണിച്ച് കൊണ്ടാണ് പുരസ്‌കാരം സമ്മാനിച്ചത്.

പ്രമുഖ മാധ്യമ പ്രവർ ത്തകനും പ്രവാസി ഭാരതി റേഡിയോ മാനേജിങ് ഡയറക്ടറുമായ കെ. ചന്ദ്ര സേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ''നവ മാധ്യ മങ്ങളും യുവ ചിന്ത കളും''എന്ന വിഷയം മിഡിൽ ഈസ്റ്റ് ചന്ദ്രിക അബു ദാബി ബ്യൂറോ ചീഫ് റസാഖ് ഒരുമനയൂർ അവതരിപ്പിച്ചു.

കമ്മിറ്റി പ്രസിഡണ്ട് പി. വി. നസീർ അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ കെ. അൻ സാരി, തൃശൂർ ജില്ലാ കെ. എം. സി. സി. വനിതാ വിഭാഗം പ്രസി ഡണ്ട് സബിതാ സെയ്തു മുഹമ്മദ്, ആർ. വി. ഹംസ കറുകമാട് തുടങ്ങിയവർ സംബന്ധിച്ചു. തൃശൂർ ജില്ലയിലെയും ഗുരു വായൂർ മണ്ഡല ത്തിലെയും ലീഗ് പ്രസ്ഥാന ത്തിനും അബുദാബി കെ. എം. സി. സി. യുടെ വളർച്ച യിലും മുഖ്യ പങ്കു വഹിച്ച കടപ്പുറം പഞ്ചായത്തിലെ സമുന്നതനായ നേതാവ് ആയിരുന്ന പി. വി. ഹമീദ് മോൻ എന്നവരുടെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്‌കാരം പ്രസ്തുത പഞ്ചായത്ത് നിവാ സിയും അബു ദാബിയിലെ കലാ - സാംസ്‌കാ രിക രംഗത്തെ ശ്രദ്ധേ യനായ മാധ്യമ പ്രവർ ത്തകന് സമ്മാനിക്കുവാൻ കഴി ഞ്ഞ തിൽ ഏറെ ചാരിതാർഥ്യം ഉണ്ട് എന്ന് അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാര വാഹി കൾ അറിയിച്ചു.

കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കോയ തിരുവത്ര, യു. എ. ഇ. - കടപ്പുറം പഞ്ചാ യത്ത് കോഡി നേഷൻ കമ്മിറ്റി ചെയർമാൻ സി. അലി ക്കുഞ്ഞി ഹാജി, ട്രഷറർ പി. വി ജലാൽ, വൈസ് പ്രസിഡണ്ട് വി. പി. ഉമ്മർ, ഗുരു വായൂർ മണ്ഡലം പ്രസിഡണ്ട് വി. എം. മുനീർ, സെക്രട്ടറി ജലീൽ കാര്യടത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ വലിയ കത്ത്, ഇസ്ലാമിക് സെന്റർ പ്രതിനിധി കുഞ്ഞു മുഹമ്മദ്, പി. കെ. ബദറു, പുന്നയൂർ കെ. എം. സി. സി.പ്രസിഡണ്ട് കബീർ, കടപ്പുറം പഞ്ചായത്ത് ഭാര വാഹി കളായ അസീസ് സബ്ജി, നിഷാക് കടവിൽ, ശിഹാബ് കെ. എസ്., റഷീദ് ചാലിൽ, സെയ്തു മുഹമ്മദ് പി. എ., ഇക്‌ബാൽ പി. എം., മുനീർ ഈസ്സ, ജാഫർ എ. വി. എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി. ഫൈസൽ കടവിൽ സ്വാഗതവും ട്രഷറർ ജാഫർ ബുഖാറയിൽ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP