Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.എം.സി.സി സർഗോത്സവം സ്റ്റേജ് തല മത്സരങ്ങൾ നാളെ

കെ.എം.സി.സി സർഗോത്സവം സ്റ്റേജ് തല മത്സരങ്ങൾ നാളെ

സ്വന്തം ലേഖകൻ

ദുബായ് :ദുബായ് കെ.എം.സി.സി വർഷം തോറും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സർഗോത്സവത്തിന്റെ സ്റ്റേജ് തല മത്സരങ്ങൾ നാളെ 29 / 11/2019 വെള്ളിയാഴ്ച എ. ഐ മോഡൽ സ്‌കൂളിൽ നടക്കും. പ്രസംഗം (ഇംഗ്ലീഷ് മലയാളം), ദേശഭക്തിഗാനം, കവിത പാരായണം, അറബി ഗാനം, മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ടാലാപനം എന്നീ മത്സരങ്ങളൊടൊപ്പം മാപ്പിള കലാമേളയും നടക്കും.

വട്ടപ്പാട്ട്,അറബനമുട്ട്,കോൽക്കളി,ദഫ് മുട്ട് തുടങ്ങിയവയുടെ വാശിയേറിയ മത്സരങ്ങൾ അരങ്ങേറും. ഇതു സംബന്ധിച്ച് ചേർന്ന യോഗം ദുബായ് കെ.എം.സി.സി വൈസ് പ്രസിഡന്റ് എൻ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സർഗോത്സവം ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു,ദുബായ് കെ.എം സിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, സംസ്ഥാന ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീൽ, ഒ.മൊയ്ദു,ഹസ്സൻ ചാലിൽ തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്തു.

സിദ്ദിഖ് മരുന്നൻ, ആരിഫ് ചെറുമ്പ(അനൗൺസ്‌മെന്റ്), റഈസ് കോട്ടക്കൽ, അമീൻ തിരുവനന്തപുരം (രജിസ്‌ട്രേഷൻ),സുഫൈദ് ഇരിങ്ങണ്ണൂർ(സ്‌കോർ ബോർഡ്), അലി മാസ്റ്റർ, മൊയ്ദു മക്കിയാട്(ടാബുലേഷൻ), സമീർ വേങ്ങാട്, ഇസ്മായിൽ ചെരുപ്പേരി(അപ്പീൽ ഡോക്യൂമെന്റേഷൻ),റാഫി പള്ളിപ്പുറം, മൂസ കോയമ്പ്രം(ട്രോഫി ആൻഡ് സർട്ടിഫിക്കറ്റ്)സിദ്ദിഖ് ചൗക്കി(വോളന്റീർ കോർ ആൻഡ് അറേഞ്ച്മെന്റ്‌സ്) ഷുഹൂദ് തങ്ങൾ, മുസ്തഫ വടുതല, ഷംസുദീൻ പുഞ്ചാവി, ജാസ്സിം ഖാൻ, അസീസ് പന്നിത്തടം(സ്റ്റേജ്)എന്നിവരെ ചുമതലപ്പെടുത്തി.

സലാം കന്യപ്പാടി, മുഹമ്മദ് തെക്കയിൽ, നസീർ പാനൂർ, റിയാസ് പുളിക്കൽ നൗഫൽ പുത്തൻപുരക്കൽ, ഇസ്മായിൽ നാലാം വാതുക്കൽ, ഷംസുദീൻ വള്ളിക്കുന്ന്, ഉമ്മർ കോയ നടുവണ്ണൂർ, അസീസ് മേലടി, ബഷീർ തിക്കോടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും, ഇ.ആർ അലി മാസ്റ്റർ നന്ദിയും പറഞ്ഞു.ഡിസംബർ 2ന് ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഡിബേറ്റ് മത്സരത്തോടെ ഈ വർഷത്തെ സർഗോത്സവത്തിനു തിരശീല വീഴും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP