Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു.എ.ഇ ദേശീയ ദിനാഘോഷത്തിടനുബന്ധിച്ചു ദുബൈ കെ.എം.സി.സി ഒരുക്കുന്ന സർഗോത്സവം മാപ്പിള കലാമേള 29ന്

യു.എ.ഇ ദേശീയ ദിനാഘോഷത്തിടനുബന്ധിച്ചു ദുബൈ കെ.എം.സി.സി ഒരുക്കുന്ന സർഗോത്സവം മാപ്പിള കലാമേള 29ന്

സ്വന്തം ലേഖകൻ

 ദുബൈ:യു.എ.ഇ ദേശീയ ദിനാഘോഷത്തിടനുബന്ധിച്ചു ദുബൈ കെ.എം.സി.സി നടത്തുന്ന സർഗോത്സവം 2019 ന്റെ ഭാഗമായ മാപ്പിള കലാമേളയ്ക്ക് (മാപ്പിളപ്പാട്ട്, അറബനമുട്ട്, കോൽക്കളി, വട്ടപാട്ട്, ദഫ്മുട്ട് മത്സരങ്ങൾ) നവംബർ 29ന് ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂളിൽ അരങ്ങുണരും.

ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ചിട്ടയും ചടുലവുമായ താളമേളച്ചുവടുവെപ്പോടെ നടത്തുന്ന കലാപ്രദർശനത്തിനു ആവേശം നൽകാൻ മുൻകാലങ്ങളിലെപോലെ കാണികളിൽ ഈ വർഷം ക്ഷണിക്കപ്പെട്ട സഹൃദയ സമൂഹവും പ്രോത്സാഹനവുമായുണ്ടാകും.സ്‌കൂൾ യുവജനോത്സവത്തിന്റെ മാന്വൽ അനുസരിച്ചു നടത്തുന്ന മത്സര പരിപാടിക്ക് അന്തിമരൂപം നൽകാൻ ചേർന്ന യോഗത്തിൽ സർഗോത്സവം ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

കോ-ഓർഡിനേറ്റർ റിയാസ് മാണൂർ പരിപാടികൾ വിശദീകരിച്ചു.ജാസ്സിം ഖാൻ തിരുവനന്തപുരം, അസീസ് പന്നിത്തടം, അബ്ദുൽറഹ്മാൻ വലിയപറമ്പ,സിദ്ദിഖ് മരുന്നൻ, കബീർ വയനാട്,ബഷീർ തിക്കോടി, ഷുഹൂദ് ബഫാഖി തങ്ങൾ,സിദ്ദിഖ് ചൗക്കി, നസീർ പാനൂർ, അമീൻ അബ്ദുൾകാദര് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ സ്വാഗതവും,റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു. സാഹിത്യ മത്സരങ്ങൾ 22ന് അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടക്കും. പങ്കെടുക്കുന്നവർ ജില്ലാ മാനേജർമാരുമായി ബന്ധപ്പെടണമെന്നു സർഗോത്സവം കമ്മിറ്റി അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0556676846

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP