Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

യു.എ.ഇ ദേശീയ ദിനാഘോഷം ദുബായ് കെ.എം.സി.സി വളണ്ടിയർ വിങ് ഒരുങ്ങി

യു.എ.ഇ ദേശീയ ദിനാഘോഷം ദുബായ് കെ.എം.സി.സി വളണ്ടിയർ വിങ് ഒരുങ്ങി

സ്വന്തം ലേഖകൻ

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി വിപുലമായ പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി നടത്തപ്പെടുന്ന എല്ലാ പരിപാടിയിലേക്കും സ്റ്റേറ്റ് വളണ്ടിയർ വിംഗിന്റെ പ്രവർത്തനം എകൊപിപ്പികുന്നതിനു വേണ്ടിയും ഒരു മാസം നീണ്ടു നിൽകുന്ന ആഘോഷപരിപാടികൾ വിശദീകരിക്കുന്നതിനു വേണ്ടിയും ദുബൈ കെ.എം.സി.സി വളണ്ടിയർ വിങ് അൽ ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് ചേർന്ന യോഗത്തിൽ ദുബായ് കെ.എം.സി.സി സംസ്ഥാന വളണ്ടിയർ വിങ് ആക്ടിങ് ചെയർമാൻ ഹംസ ഹാജി മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു.

ദുബായ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര പരിപാടിയുടെ രൂപം വിശദീകരിച്ചു. ആക്ടിങ് ജനറൽ കൺവീനർ സിദ്ദീഖ് ചൗക്കി സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ഭാരവാഹികൾ ആയ ഹസ്സൻ ചാലിൽ , സർഗ്ഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ, ഹനീഫ ചെർക്കളം, യൂസുഫ് മാസ്റ്റർ, വളണ്ടിയർ വിങ് വൈസ് ചെയർമാന്മാരായ ഹംസ പയ്യോളി, യൂസുഫ് മുക്കോട്, കൺവീനർമാരായ കബീർ വയനാട്,സൈദ് മാറാക്കര,റഹീസ് കോട്ടക്കൽ,ഫുഡ് കമ്മിറ്റി അംഗങ്ങളായ സമീർ വേങ്ങാട്, അബ്ദുല്ല സാഹിബ്,ഫൈസൽ പട്ടേൽ, സ്പോർട്സ് ജനറൽ കൺവീനർ അബ്ദുല്ല ആറങ്ങാടി,എന്നിവർസംസാരിച്ചു. വൈസ് ചെയർമാൻ അബ്ദുല്ല എടച്ചേരി നന്ദി പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP