Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പ്രവാസികളോടുള്ള ഉദ്യോഗസ്ഥ രാഷ്ട്രീയക്കാരുടെ മനോഭാവം മാറണം : മങ്കട മണ്ഡലം കെ.എം.സി.സി

പ്രവാസികളോടുള്ള ഉദ്യോഗസ്ഥ രാഷ്ട്രീയക്കാരുടെ മനോഭാവം മാറണം : മങ്കട മണ്ഡലം കെ.എം.സി.സി

 അബൂദാബി: കേരളത്തിന്റെ സമ്പത്ത്ഘടനയെ പിടിച്ചു നിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികൾ, ജീവിതത്തിന്റെ നല്ലൊരു ഭാഗം കുടുംബത്തിനും നാടിനും വേണ്ടി ഹോമിച്ചതിനു ശേഷം സ്വന്തം നാട്ടിൽ വന്നു നിൽകാനുള്ള അവരുടെ മോഹങ്ങളെയും സങ്കൽപ്പങ്ങളെയും സാങ്കേതികതയുടെ പേര് പറഞ്ഞു തല്ലികെടുത്തുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയക്കാരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണം എന്ന് യു.എ.ഇ മങ്കട മണ്ഡലം പ്രമേയത്തിലൂടെ ആവശ്യപെട്ടു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്ററിൽ നടന്ന യു.എ.ഇ മങ്കട മണ്ഡലം പ്രവർത്തക സംഗമം അബുദാബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. യു.എ.ഇ മങ്കട മണ്ഡലം പ്രസിഡന്റ് ബഷീർ വറ്റലൂർ അദ്ധ്യക്ഷത വഹിച്ചു. മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീരുകയും അവരുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന പ്രവാസികൾ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും തങ്ങളുടെ സമ്പത്ത് ക്രിയാത്മകമായ രീതിയിൽ വിനിയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ക്ലാസെടുത്തു കൊണ്ട് പ്രമുഖ പത്ര പ്രവർത്തകനും അന്താരഷ്ട്ര പരിശീലകനും തത്സമയം പത്രാധിപനുമായ ശരീഫ് സാഗർ ക്ലാസ്സെടുത്തു.

ഏഴു എമിരേറ്റ്‌സിൽ നിന്നും തെരഞ്ഞെടുത്ത 90 പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ എമിരേറ്റ്‌സ് മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തങ്ങൾ വിലയിരുത്തികൊണ്ട് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. അബൂദാബി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹിദായത്തുള്ള, സംസ്ഥാന സെക്രട്ടറി റഷീദലി മമ്പാട് ,യു.എ.ഇ മങ്കട മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ശുഹൈബ് പടവണ്ണ,ഉസ്മാൻ മുല്ലപള്ളി,നൗഫൽ കൂടിലങ്ങാടി,ഇസ്മായിൽ വേങ്ങാട്,യു.എ.ഇ മങ്കട സി.എച്ച് സെന്റെർ ചെയർമാൻ മൻസൂർ അജ്മാൻ,ട്രഷറർ നൂറുള്ള അബുദാബി, അബ്ദുൽ സലാം ഷാർജ,നാസർ റാസൽഖൈമ.സലിം വെങ്കിട്ട ദുബൈ വിവിധ എമിരേറ്റുകളിലെ മണ്ഡലം ജില്ലാ നേതാക്കൾ സംബന്ധിച്ചു. യു.എ.ഇ മങ്കട മണ്ഡലം ജന:സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും അഷ്റഫ് അലി പാങ്ങ് നന്ദിയും പറഞ്ഞു. നൗഫൽ ഫൈസി ഖിറാഅത്ത് നിർവഹിച്ചു.

കെ.എം.സി.സി അഗ്വത്വം നൽകി

അബൂദാബി: സ്‌കൂൾ കാലഘട്ടം മുതൽ ഇടതുപക്ഷ സഹായാത്രകനും പ്രവർത്തകനുമായ മങ്കട മണ്ഡലത്തിലെ മങ്കട പഞ്ചായത്ത് പുളിക്കൽപറമ്പ സ്വദേശിയുമായ അബ്ദുൽ സലിം മച്ചിങ്ങലിന് അബൂദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്റെറിൽ നടന്ന മങ്കട മണ്ഡലം പ്രവർത്തക സംഗമത്തിൽ വെച്ച് അബുദാബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങൽ അഗ്വത്വം നൽകി. ഏഴു എമിരേറ്റുകളിലെ മങ്കട മണ്ഡലത്തിലെ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു അഗ്വത്വം നൽകിയത്.

എട്ടു വർഷം സൗദിഅറേബ്യയിലും അതിനു ശേഷം ഒരു വർഷമായി ദുബായിലും ജോലി ചെയ്യുന്ന സലിം കെ.എം.സി.സി യുടെയം അതിന്റെ മാതൃ പ്രസ്ഥാനമായ മുസ്ലിം ലീഗിനെയും അടുത്തറിയുകയും മനസിലാകുകയും ചെയ്തതിനു ശേഷമാണ് അദ്ദേഹം ഹരിത പ്രസ്ഥാനത്തിലേക്ക് കടന്നുവരാൻ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രമുഖ പത്രപ്രവർത്തകനും തത്സമയം പത്രാധിപരുമായ ശരീഫ് സാഗർ, യു.എ.ഇ മങ്കട മണ്ഡലം പ്രസിഡന്റ് ബഷീർ വറ്റലൂർ, ജന: സെക്രട്ടറി നിഹ്മതുള്ള മങ്കട,ഓർഗ; സെക്രട്ടറി ശുഹൈബ് പടവണ്ണ്,അബൂദാബി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹിദായത്തുള്ള, ഗ്ലോബൽ കെ.എം.സി.സി മങ്കട മണ്ഡലം സെക്രട്ടറി ഉമ്മർ അൽഐൻ, മുഹമ്മദാലി കൂട്ടിൽ ദുബൈ,ബഷീർ റാസൽഖൈമ,നാസർ മൂർക്കനാട്,റിയാസ് ബാബു അൽഐൻ,സിദീഖ് അജ്മാൻ,വി എം അഷ്റഫ് വേങ്ങാട്,അസീസ് മൂന്നാക്കൽ ഷാർജ,അബ്ദുള്ള നദവി,അബ്ദുൽ സലാം റാസൽഖൈമ,അബ്ദു വേങ്ങാട് അബുദാബി.സമീർ വെങ്കിട്ട,സലാം പഴേടത്ത് ,ഷുക്കൂർ കരുവാട്ടിൽ എന്നിവർ സംബന്ദിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP